കള്ളപ്പണത്തെ നിയന്ത്രിക്കാനായി 500, 100 നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ പ്രകീര്‍ത്തിച്ചുകൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു.ഫേസ്ബുക്ക് പേജിലൂടെയാണ് ജോയ് മാത്യു അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഒരു ഉടച്ചുവാര്‍ക്കലിന്റെ മുന്നോടിയായി വേണം ഈ തീരുമാനത്തെ കാണാനെന്നും അദ്ദേഹം പറഞ്ഞു. 500,1000 കറന്‍സികളൂടെ നിരോധനത്തിലൂടെ സാധാരണക്കാര്‍ക്കും നേരാംവണ്ണം നികുതി അടക്കുന്നവര്‍ക്കും തെല്ലും ആശങ്കപ്പേടേണ്ടതില്ലെന്നും കള്ളനോട്ടടിക്കാരായ രാജ്യദ്രോഹസംഘങ്ങള്‍ക്കും കണക്കില്‍പ്പെടാത്ത കള്ളപ്പണം കൈവശമുള്ളവര്‍ക്കും മോദി കൊടുത്ത ഇരുട്ടടിയാണു ഈ കറന്‍സി നിരോധനമെന്നുമാണ് ജോയ് മാത്യു പറയുന്നത്. രാഷ്ട്രീയ നിലപാടുകള്‍ വ്യത്യസ്തമാണെങ്കിലും നല്ല വശങ്ങളെ പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും ജോയ് മാത്യു ഫെസ്ബുകില്‍ കുറിച്ചു. കറന്‍സി നിരോധനത്തിലൂടെ കള്ളപ്പണത്തിനു തടയിടാനുള്ള പ്രധാനമന്ത്രിയുടെ ആദ്യചുവടുവെപ്പ് കയ്യടി അര്‍ഹിക്കുന്നു എന്നാല്‍ വിദേശബാങ്കുകളില്‍ നിക്ഷിപ്തമായിരിക്കുന്ന കോടിക്കണക്കിനു പണം ഇന്ത്യയിലേക്ക് കൊണ്ടുവരും എന്ന മോദിയുടെ മുന്‍ വാഗ്ദാനം നിറവേരുമ്പോള്‍ മാത്രമേ ഈ നടപടിക്ക് പൂര്‍ണ്ണ അര്‍ഥം കൈവരികയുള്ളുവെന്നും ജോയ് മാത്യു പറഞ്ഞു.
ജോയ് മാത്യുവന്റെ ഫേസു്ബുക്ക് പോസ്റ്റ് ഇങ്ങനെ :
“രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാകാം എന്നാല്‍പോലും മനുഷ്യനന്മയെയും രാഷ്ട്ര പുരോഗതിയെയും ലക്ഷ്യം വെച്ച് നടപ്പാക്കപ്പെടുന്ന നല്ല വശങ്ങളെ കാണാതിരിക്കുന്നത് ആത്മ വഞ്ചനയാകും. അങ്ങിനെ നോക്കുമ്പോള്‍ രാഷ്ട്രീയ നിലപാടുകളില്‍ വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി മുതല്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരത്തിന്റെ ആദ്യപടി (500,1000 നോട്ടുകളുടെ നിരോധനം) ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഒരു ഉടച്ചുവാര്‍ക്കലിന്റെ മുന്നോടിയായി വേണം കാണാന്‍.
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനെന്ന ഭാവേന സാമ്പത്തിക വിദഗ്ധര്‍ എന്ന് ലോകം കൊണ്ടാടിയ ഭരണകര്‍ത്താക്കള്‍ പലരും ഓരോ വര്‍ഷത്തേയും ബജറ്റുകളിലൂടെ എങ്ങിനെ സാധാരണക്കാരനെ കൂടുതല്‍ നന്നായി പിഴിയാം എന്നതില്‍ കവിഞ്ഞൊന്നും ചിന്തിക്കാന്‍ ത്രാണി കാണിച്ചിരുന്നില്ല. ഇവിടെയാണ് നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയുടെ ഇച്ഛാശക്തി നാം കാണുന്നത്.
മോദിയുടെ 500,1000 കറന്‍സികളൂടെ നിരോധനത്തിലൂടെ സാധാരണക്കാര്‍ക്കും നേരാംവണ്ണം നികുതി അടക്കുന്നവര്‍ക്കും തെല്ലും ആശങ്കപ്പേടേണ്ടതില്ലെന്നും എന്നാല്‍ പലിശക്കാര്‍, മയക്കുമരുന്ന് കച്ചവടക്കാര്‍, കുഴല്‍പ്പണ മാഫിയകള്‍, ക്വട്ടേഷന്‍-കള്ളക്കടത്തുസംഘങ്ങള്‍, തീവ്രവാദ-ഭീകര സംഘടനകള്‍, ഭൂമാഫിയകള്‍, കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മാത്രമല്ല ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കണം എന്ന ഗൂഢലക്ഷ്യത്തോടെ അയല്‍ രാജ്യങ്ങളുടെ സഹായത്തോടെ വന്‍തോതില്‍ അച്ചടിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കെത്തിക്കുന്ന കള്ളനോട്ടടിക്കാരായ രാജ്യദ്രോഹസംഘങ്ങള്‍ തുടങ്ങിയ കണക്കില്‍പ്പെടാത്ത കള്ളപ്പണം കൈവശമുള്ളവര്‍ക്കെല്ലാം മോദി കൊടുത്ത ഇരുട്ടടിയാണു ഈ പുതിയ കറന്‍സി നിരോധനം.
പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അര്‍ഥക്രാന്തി സന്‍സ്ഥാന്‍ എന്ന സാമ്പത്തിക ഉപദേശക സ്ഥാപനമാണത്രെ ഇന്ത്യന്‍ സാമ്ബത്തിക മേഖലയില്‍ ഇപ്പോള്‍ നടപ്പിലാക്കിയ പരിഷ്കാരത്തിനും വരാനിരിക്കുന്ന വിപ്ലകരമായ മറ്റു പരിഷ്കാരങ്ങള്‍ക്കും പിന്നില്‍ എന്നു പറയപ്പെടുന്നു.
ഇന്ത്യയില്‍ കറന്‍സി നിരോധനത്തിലൂടെ കള്ളപ്പണത്തിനു തടയിടാനുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യചുവടുവെപ്പ് കയ്യടി അര്‍ഹിക്കുന്നു -എന്നാല്‍ വിദേശബാങ്കുകളില്‍ പുതച്ചു മൂടിക്കിടക്കുന്ന രാജ്യത്തെ താപ്പാനകളുടെ കറന്‍സി നിരോധനത്തിലൂടെ കള്ളപ്പണത്തിനു തടയിടാനുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യചുവടുവെപ്പ് കയ്യടി അര്‍ഹിക്കുന്നു -എന്നാല്‍ വിദേശബാങ്കുകളില്‍ പുതച്ചു മൂടിക്കിടക്കുന്ന രാജ്യത്തെ താപ്പാനകളുടെ കോടിക്കണക്കിനു പണം ഇന്ത്യയിലേക്ക് കൊണ്ടുവരും എന്ന മോദിയുടെ മുന്‍ വാഗ്ദാനം നിര്‍വേറുമ്ബോള്‍ മാത്രമാണു ഇപ്പോള്‍ കിട്ടിയ കയ്യടിക്ക് അര്‍ഥമുണ്ടാവൂ.”
Post Your Comments