CinemaMollywood

ലാൽ തിരിച്ചെത്തുന്നു പഴയ റോളിലേക്ക്

 

തീയേറ്ററുകളിൽ യുവാക്കൾ ഏറ്റെടുത്ത ഹണിബീ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട പുതിയ വാർത്ത. നടനും, ഈ ചിത്രം നടനും ,സംവിധായകനുമായ ലാലിൻറെ മറ്റൊരു വേഷത്തിലുള്ള തിരിച്ചുവരവാണ്.
ആറു വര്‍ഷത്തിന് ശേഷം ഹണി ബി രണ്ടാം ഭാഗം നിര്‍മിച്ചുകൊണ്ടാണ് ലാലിന്റെ നേതൃത്വത്തിലുള്ള ലാല്‍ ക്രിയേഷന്‍സ് തിരിച്ചു വരുന്നത്.ഇൻഹരിഹർ നഗർ സീരിസിലെ അവസാന രണ്ടു ചിത്രങ്ങളായിരുന്നു ലാലിൻറെ നേതൃത്വത്തിലുള്ള നിർമാണക്കമ്പനി അവസാനമായി നിർമിച്ചത്.

ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ് എന്നിവര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഹണി ബീ 2. 2014ല്‍ പുറത്തിറങ്ങിയ ഹായ് ഐ ആം ടോണി യാണ് ജീനിന്റെ രണ്ടാമത്തെ ചിത്രം. ആസിഫ് അലി, ലാല്‍, മിയ ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button