GeneralNEWS

സിനിമ കാണാന്‍ വരുന്നവര്‍ക്ക് കൊടുക്കാന്‍ ചില്ലറയില്ല; രണ്ട് മലയാള സിനിമകളുടെ റിലീസ് മാറ്റി

കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം സിനിമാ ലോകത്തെയും പ്രതിസന്ധിയിലാക്കി. തിയേറ്ററുകാരാണ് ശരിക്കും പെട്ടത്. സിനിമ കാണാന്‍ വരുന്നവര്‍ക്ക് കൊടുക്കാന്‍ ചില്ലറയില്ലാത്ത കാരണത്താല്‍ രണ്ട് മലയാള സിനിമകളുടെ റിലീസ് മാറ്റിവെച്ചു. വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന രണ്ടു സിനിമകളുടെ റിലീസാണ് മാറ്റിവെച്ചത്. നാദിര്‍ഷ സംവിധാനം ചെയ്ത ദിലീപ് നിര്‍മിച്ച കട്ടപ്പനയിലെ ഋതിക് റോഷന്‍, ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഒരേ മുഖം എന്നീ സിനിമകളുടെ റിലീസാണ് മാറ്റിയത്. 100 രൂപ നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ തിയേറ്ററിലേക്കുള്ള ജനപ്രവാഹം കുറയുമെന്ന കണക്കുകൂട്ടലിലാണ് ഇങ്ങനെയൊരു തീരുമാനം. ടിക്കറ്റെടുത്താല്‍ ബാക്കി കൊടുക്കാന്‍ പണമില്ലാത്ത പ്രശ്‌നവുമുണ്ട്. പണമൊഴുക്ക് സുഗമമായ ശേഷം മതി റിലീസെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍.

shortlink

Post Your Comments


Back to top button