Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralNEWS

ഉമ്പായിക്ക് ഇന്റര്‍നാഷണല്‍ ഹാര്‍മണി അവാര്‍ഡ്

മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചത്
യേശുദാസ്‌, ചിത്ര, കലാമണ്ഡലം ഗോപി

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മലയാളഛായ , ഉമ്പായിക്ക് അന്താരാഷ്ട്ര പുരസ്‌കാരം. അമേരിക്ക ,സ്വീഡൻ ,ഡെൻമാർക്ക്‌ തുടങ്ങി രാജ്യങ്ങളിൽ കലാ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടനാ സംരംഭമായ ഇന്റർ നാഷണൽ ഹാർമണി ഫെസ്റിവലിലാണ് ഇന്റര്‍നാഷണല്‍ ഹാര്‍മണി അവാര്‍ഡിന് ഉമ്പായിയെ തെരഞ്ഞെടുത്തത്. സംഗീത രംഗത്തെ സവിശേഷ സംഭാവനകൾ മുൻനിർത്തിയാണ് അവാര്‍ഡ്.

ഭാരതീയ സംഗീത സംസ്കാരത്തെപ്പറ്റി ആഴത്തിൽ പഠിക്കുകയും , അതിന്റെ മതേതര സ്വഭാവത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്തതിനാണ് ഈ ബഹുമതി , ” ഞാൻ സംഗീത സഭകളിൽ കൂടുതൽ ആസ്വാദകരുമായി സംവദിക്കാനാണ് ഇഷ്ടപ്പെടുന്നത്, അവരുമായി സംഗീതത്തിലൂടെ ഇടപെടുക .മനുഷ്ൻ അവന്റെ വിദ്വേഷങ്ങളെ മറക്കാൻ ഞാൻ എന്റെ സംഗീതത്തെ ഉപയോഗിക്കുന്നു , ഒരുപക്ഷെ ഇതാവാം ഈ സമ്മാനത്തിന് എന്നെ അർഹനാക്കിയത് .” പുരസ്‌കാര വാർത്തയോട് ഉമ്പായി പ്രതികരിച്ചു.

കെ.ജെ യേശുദാസ് , കെ എസ് ചിത്ര , കലാമണ്ഡലം ഗോപി എന്നിവർക്കാണ് കഴിഞ്ഞ വർഷങ്ങളിൽ ഈ അവർഡ് ലഭിച്ചത് . നവംബർ ഇരുപതിന്‌ അഴീക്കോട് മാർത്തോമാ നഗറിൽ വെച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും, തുടർന്ന് ഉമ്പായിയുടെ സംഗീത വിരുന്നും നടക്കും.

ഈസ്റ്റ്‌ കോസ്റ്റിന്റെ ഗസല്‍ ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ ഒരു ഗായകന്‍ കൂടിയാണ് പി.എ ഇബ്രാഹിം എന്ന ഉമ്പായി. ഈസ്റ്റ് കോസ്റ്റിന് വേണ്ടി ഒ.എന്‍.വി കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉമ്പായി ശബ്ദാവിഷ്കാരം നല്‍കിയ ആല്‍ബമായിരുന്നു “പാടുക സൈഗാള്‍ പാടൂ”. ഒ.എന്‍.വി-ഉമ്പായി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ “നന്ദി പ്രിയ സഖി നന്ദി”. ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ രചന നിര്‍വഹിച്ച “ഒരിക്കല്‍ നീ പറഞ്ഞു”, “പ്രിയേ പ്രണയിനി” തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ്‌ ഗസല്‍ ആല്‍ബങ്ങള്‍ ഈസ്റ്റ്‌-കോസ്റ്റ് ഉമ്പായി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

കൂടാതെ നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments


Back to top button