Kollywood

ഗൗതം മേനോന്‍റെ പുതിയചിത്രത്തിലെ വേഷത്തെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു

സൗത്ത് ഇന്ത്യൻ ഹിറ്റ് മേക്കർ ഗൗതം മേനോൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നത് പൃഥ്വിരാജ് ആണെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രിത്വിരാജ് തന്നെ വ്യക്തമാക്കുന്നു. ഒരു മലയാളി യുവാവിന്റെ വേഷമാണ് തനിക്കെന്നും. ചിത്രത്തിൽ തനിക്ക് മലയാളം സംഭാഷണങ്ങളും ഉണ്ടെന്നും , ഒരു ഫൺ മൂവി പാറ്റേണിൽ ഒരുങ്ങുന്ന ചിത്രം സൗത്തിന്ത്യ മുഴുവൻ റിലീസ് ചെയ്യാമെന്നും താരം പറയുന്നു . മലയാളത്തിന് പുറമെ തമിഴ് തെലുഗു കന്നഡ ഭാഷകളിലെ പ്രമുഖ യുവ താരങ്ങൾ ഒരുമിക്കുന്ന ബഹുഭാഷാ ചിത്രമാണ് ഗൗതം മേനോൻ അടുത്തതായി ഒരുക്കുന്നത്. തമിഴിൽനിന്ന് ജയം രവി, കന്നടയിൽ നിന്ന് പുനീത് രാജ്‌കുമാർ ,തെലുഗുവിൽ നിന്ന് സായി ധരൻ എന്നിവരാണ് മറ്റ്‌ താരങ്ങൾ. അനുഷ്ക ഷെട്ടിയും, തമന്നയും നായിക വേഷങ്ങളെ കൈകാര്യം ക് എയ്യുന്നു. ചിത്രത്തിനിനിയും പേരിട്ടിട്ടില്ല .

shortlink

Post Your Comments


Back to top button