രാജ്യത്ത് 500, 1000 കറന്‍സിനോട്ടുകളെ അസാധുവാക്കിയ കേന്ദ്രഗവൺമെന്റിന് അഭിനന്ദനവുമായി രജനീകാന്ത്.
ശിവാജി എന്ന ചിത്രത്തില്‍ കള്ളപ്പണത്തിനെതിരെ പോരാടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച രജനികാന്ത് കള്ളപ്പണം വെളുപ്പിക്കുന്നതിനായി രാജ്യത്ത് 500, 1000 കറന്‍സിനോട്ടുകളെ അസാധുവാക്കിയ കേന്ദ്രഗവൺമെന്റിനെ അഭിനന്ദനം അറിയിക്കുന്നു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയേ അദ്ദേഹം അഭിനന്ദിച്ചത്. പുതിയ ഇന്ത്യ പിറന്നു എന്നാണു അദ്ദേഹം ഈ നടപടിയെ വിശേഷിപ്പിച്ചത്.
കള്ളപ്പണം തടയാനും ഭീകരവാദികള്‍ കള്ളനോട്ട് ഉപയോഗിക്കുന്നത് തടയാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ഈ നിയമം ചരിത്രപരമായ നടപടി എന്നാണു രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി ഇന്നലെ അറിയിച്ചത്. ചൊവ്വാഴ്ചയാണ് 500, 1000 രൂപയുടെ നിലവിലുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നു എന്ന് കേന്ദ്രം പ്രഖ്യാപിച്ചത്.
രജനീകാന്തിനു പുറമേ ബോളിവുഡില്‍ നിന്നും അനുഷ്ക ശര്‍മ്മ, രണ്‍വീര്‍ സിംഗ്, റിഷി കപൂര്‍, സുനില്‍ ഷെട്ടി ഇങ്ങനെ വലിയ നിര തന്നെ പുതിയ നീക്കത്തെ അനുമോദിച്ചു രംഗത്ത് എത്തിയിട്ടുണ്ട്
Post Your Comments