
ഒരു സമയത്ത് മലയാള സിനിമയില്‍ നല്ല വേഷങ്ങളിലൂടെ തിളങ്ങി നിന്ന നടിയായിരുന്നു ഭാവന.
‘കുട്ടികളുണ്ട് സൂക്ഷിക്കുക’ എന്ന കലവൂര്‍ രവികുമാര്‍ ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുന്ന ഭാവന പറയുന്നു മലയാള സിനിമയിലെ ഏറ്റവും വലിയ പോരായ്മ കഥയില്ലായ്മയാണ്. ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന തോന്നല്‍ ജനിപ്പിക്കുന്ന കഥകള്‍ മലയാളത്തില്‍
കുറവാണെന്ന് നടി ഭാവന. ഇപ്പോള്‍ മലയാളസിനിമയില്‍ നല്ല കഥകള്‍ ഉണ്ടാകുന്നില്ലായെന്നും ഭാവന പ്രതികരിക്കുന്നു. ലാല്‍ജൂനിയര്‍ സംവിധാനം ചെയ്ത ഹണിബീയുടെ
സെക്കന്റ് പാര്‍ട്ടായ ഹണിബീ ടുവിന്റെ പൂജയ്ക്കെത്തിയപ്പോഴാണ് ഭാവനയുടെ പ്രതികരണം.
എല്ലാം കൊണ്ടും തനിക്ക് സൗകര്യ പ്രദമായ ചിത്രങ്ങളേ മലയാളത്തില്‍ ചെയ്യുകയുള്ളൂവെന്നും ഭാവന വ്യക്തമാക്കി. രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാള്‍ ഏറെ രസകരമാകുമെന്നും എല്ലാവരും പുതിയ ചിത്രത്തിന്റെ ആവേശത്തിലാണെന്നും അറിയിച്ച ഭാവന രണ്ടാം ഭാഗം വരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞു.
Post Your Comments