കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളില്‍പ്പെട്ട സ്ത്രീ സംഘടനകളെക്കുറിച്ച് പരിഹാസവുമായി സംവിധായകനും, നടനും എഴുത്തുകാരനുമൊക്കെയായ ജോയ് മാത്യു രംഗത്ത്. സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ എപ്പോഴും ശബ്ദമുയര്‍ത്താറുള്ള ജോയ് മാത്യു ഇത്തവണ
രാഷ്ട്രീയപാര്‍ട്ടികളില്‍പ്പെട്ട മഹിളാസംഘടനകളെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നത്. പാർട്ടി പോഷകികളായ മഹിളാസംഘടനകൾ എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ? ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പില്‍ പരിഹാസത്തോടെ ചോദിക്കുന്നു.
ജോയ് മാത്യവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
കേരളത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികൾക്കും അവരുടേതായ പെൺസംഘടനകളുണ്ട്.
അതിൽ കുറച്ചുപേർ സമ്മേളനങ്ങൾക്ക് മുൻപിൽ ബാനർ പിടിക്കാനും ബാക്കിയുള്ളവർ തലയിൽ തൊപ്പിയും വെച്ച് പ്രകടനങ്ങളിൽ മറ്റുള്ളവരാൽ സംരക്ഷിതരോ സുരക്ഷിതരോ ആയി നടന്നു നീങ്ങുന്നതും കാണാം(മുദ്രാവാക്യം വിളിയും കണ്ടേക്കാം)
ഇനി പ്രത്യ്ക്ഷത്തിൽ ഒരു പാർട്ടിയിലും ഇല്ലാത്ത സ്ത്രീ സംഘടനകൾ വേറെയുമുണ്ട്
അവർ അവർക്കാകും പോലെ സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തു നുമുണ്ട് എന്നാൽ
പാർട്ടി പോഷകികളായ മഹിളാസംഘടനകൾ നാട്ടിൽ നടക്കുന്ന സ്ത്രീ പീഡങ്ങൾക്കും സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കും എതിരെ കഴിഞ്ഞകാലങ്ങളിൽ
ഫലപ്രദമായി എന്തെങ്കിലും ചെയ്തതായി അറിവില്ല – ചെയ്യുന്നതാകട്ടെ ചളിക്കുണ്ടിൽ വീണുപോയ തങ്ങളുടെ നേതാക്കന്മാരെ സംരക്ഷിക്കാൻ പാടുപെടുക!
അംഗബലം വെച്ചു നോക്കിയാൽ ഈ മഹിളാസംഘടക്കാർ ആഞ്ഞൊരു തുപ്പു കൊടുത്താൽ ഒലിച്ചു പോകാവുന്നതേയുള്ളൂ
ഇവിടത്തെ ആൺകോയ്മകൾ
പക്ഷെ
പുരുഷ കേന്ദ്രീക്രുതമായ പാർട്ടി നേത്രുത്വം പറയുന്നതിന്നപ്പുറം പാർട്ടി പെൺസംഘടനകൾക്ക് ഒന്നും ചെയ്യുവാൻ കഴിയില്ല എന്നാണു ചരിത്രം പരിശോധിച്ചാൽ മനസ്സിലാവുക
(സംഘടക്കകത്താണെങ്കിലും സ്വന്തം വ്യക്തിത്വം അടിയറവെക്കാത്ത പ്രൊഫ് മീനാക്ഷി തംബാനെപ്പോലെയുള്ളവരെ മറന്നുകൊണ്ടല്ല)
ഇതു കൊണ്ടൊക്കെ തന്നെയാണു ബലിയാടുകളായിപ്പോകുന്ന അബലകൾ ഭാഗ്യലക്ഷ്മിയെപ്പോലുള്ള ഒറ്റപ്പെട്ട തുരുത്തുകൾ തേടിപ്പോകുന്നത്.നീതിയുടെ കൊടി തണലായുള്ള
ഇത്തരം തുരുത്തുകളിൽ മാത്രമാണിപ്പോൾ കേരളത്തിലെ സ്ത്രീകൾക്ക് പ്രതീക്ഷ
Post Your Comments