സിനിമാലോകത്ത് ഇപ്പോൾ വിവാഹ മോചന വാർത്തകളുടെ തിരക്കാണ്. വിവാഹ മോചനത്തിന് ഒരുങ്ങുകയാണ് നടി സീതയും.
നടന് പാര്‍ത്ഥിപന്റെ മുന്‍ ഭാര്യയും നടിയുമായ സീത രണ്ടാമത്തെ ബന്ധവും ഉപേക്ഷിക്കുന്നു. ടെലിവിഷന്‍ അവതാരകനായ സതീഷിനൊപ്പമുള്ള ലിവിങ് ടുഗേതര്‍ ബന്ധമാണ് സീത ഉപേക്ഷിക്കുന്നത്. “സതീഷിന് എന്റെ പണത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. സതീഷ് എന്നെ ചതിക്കുകയായിരുന്നു. ഇക്കാര്യം ബോധ്യപ്പെട്ടതുകൊണ്ടാണ് ബന്ധം പിരിയുന്നത്.”സീത പറഞ്ഞു.
തമിഴ് തെലുങ്ക് ഭാഷകളില്‍ നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ട സീത മലയാളികള്‍ക്കും പ്രിയങ്കരിയാണ് . മൈ ബോസ്, വിനോദയാത്ര, ചാര്‍ലി, നോട്ട്ബുക്ക്, കറന്‍സി, വെള്ളത്തൂവല്‍, ഗ്രാന്റ്മാസ്റ്റര്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും സീത വേഷമിട്ടിട്ടുണ്ട്.
Post Your Comments