നാൽപ്പത്തേഴാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പാകിസ്ഥാൻ ചിത്രങ്ങളൊഴിവാക്കുന്നു. വാർത്താ വിതരണ പ്രേക്ഷേപണ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡെപ്യൂട്ടി ചീഫ് മിസിസ്റ്റർ ഓഫ് ഗോവ, ഫ്രാൻസിസ് ഡിസൂസ, ഫെസ്റ്റിവൽ ഡയറക്ടർ സെന്തിൽ രാജൻ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു. പാകിസ്ഥാനിൽ നിന്ന് രണ്ടു ചിത്രങ്ങൾ ഫെസ്റ്റിവൽ എൻട്രി യിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ അവ രണ്ടും നിലവാരം കുറഞ്ഞ തരം സിനിമകളായിരുന്നുവെന്നും അധികൃതർ അറിയിച്ചു. പത്ര സമ്മേളനത്തിൽ ഫെസ്റ്റിവലിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു . നവംബർ 20 മുതൽ 28 വരെ ഗോവയിലാണ് ഫെസ്റ്റിവൽ നടക്കുന്നത് .
Post Your Comments