CinemaGeneral

ഇനി പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല; ശ്രീകുമാരൻ തമ്പി പ്രതികരിക്കുന്നു

 

സിനിമയിൽ ഇന്നുള്ള സുഹൃത്തുക്കൾ നാളത്തെ ശത്രുക്കളോ, ഇന്നെലെത്തെ ശത്രുക്കൾ ഇന്നത്തെ സുഹൃത്തുക്കളോ ആയി പരിണമിക്കുക സാധാരണമാണ്. നന്ദികേടിന്റെയും, അവഗണനകളുടെയും പിന്നാമ്പുറക്കഥകൾ സിനിമയുടെ വർണാഭമായ പരിസരങ്ങളിൽ എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. അതെ, സിനിമ ഇന്ന് വിജയമുണ്ടാക്കുന്നവരുടെ മാത്രം കളിയിടമാണ്. എങ്കിലും ചില തിരസ്കാരങ്ങളെ പറ്റിയുള്ള ഓർമ്മപ്പെടുത്തലുകൾ നമ്മെ സിനിമാലോകത്ത് നിരന്തരം ജീർണമാവുന്ന മൂല്യത്തകർച്ചകളെയെപ്പറ്റി ചിന്തിപ്പിക്കും.

ശ്രീകുമാരൻ തമ്പി. മലയാളിക്ക് പരിചയപ്പെടുത്തലുകളോ വിശേഷണങ്ങളോ ആവശ്യമില്ലാത്ത കലാകാരൻ,
ഇരുപത്താറാം വയസിൽ പാട്ടെഴുത്തുകാരനായി സിനിമാലോകത്തെത്തിയ ഇദ്ദേഹം പിന്നീട്, തിരകഥാകൃത്തായും സംവിധായകനായും തന്റെ കർമ്മ മണ്ഡലം വ്യാപിപ്പിച്ചു. ഒട്ടേറെ വിജയപരാജയങ്ങളിലൂടെ സിനിമയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കുന്ന ശ്രീകുമാരൻ തമ്പി, തന്റെ സിനിമ ജീവിതത്തിലെ ചില മോശം അനുഭവങ്ങളെപ്പറ്റി അടുത്തിടെ തുറന്നു പറയുകയുണ്ടായി, ‘ശത്രുക്കളെ മാത്രമാണ് സൃഷ്ടിച്ചത്. എന്നാലതൊന്നും വ്യക്തിപരമല്ല, അസൂയയാണ്’ ഇങ്ങേനെയാരംഭിക്കുന്ന ശ്രീകുമാരൻ തമ്പി ചില വേദനിപ്പിക്കുന്ന അനുഭവങ്ങളെപ്പറ്റി തുറന്നു പറയുന്നു.

“26 വയസ്സിൽ അറിയപ്പെടുന്ന ഗാനരചയിതാവ്, ഏഴുവർഷത്തിനുശേഷം സംവിധായകൻ, നിർമാതാവ് എതിർപ്പിനിതെല്ലാം കാരണമായി. സിനിമയിൽ ഞാൻ കൊണ്ടുവന്ന താരങ്ങൾപ്പോലും എന്നെ തഴഞ്ഞു. എന്നാൽ, ജീവിതത്തിൽ ഇതെല്ലാം തരണംചെയ്യാൻ എനിക്ക് കഴിഞ്ഞു. നേരത്തേ പറഞ്ഞപ്പോലെ എന്റെ ഗാനങ്ങൾ ജനം ഏറ്റെടുത്തു. ഇനി പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല ‘

പുതിയ താരങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് പറയുന്ന അദ്ദേഹം, പുതിയ സിനിമാപ്പാട്ടിലും നിലവാരമില്ലായ്മ തുടരുന്നതായി പറയുന്നു “പാട്ട് സാഹിത്യവുമായി അടുക്കുന്നതിനാലാണ് പഴയപാട്ടുകൾ നിത്യഹരിതമാവുന്നത്. പഴയ സംഗീതസംവിധായകർ ഒന്നാംതരം ഗായകരുമാണ്. ഇപ്പോഴത്തെ ആളുകൾ ഗായകരല്ല. അതും പോരായ്മയാണ്. ഇപ്പോഴത്തെ സിനിമ സാഹിത്യരചനകളല്ല. പുതുസിനിമക്കാർ അധികവും ഇംഗ്ലീഷ് മീഡിയംകാരാണ്. മലയാളഭാഷ പലർക്കും വശമില്ല. എന്നാലും നല്ല ഗാനങ്ങൾ വരുന്നുണ്ട്. ഗാനത്തിന്റെ ശാപകാലമെന്നൊന്നും പറയാനാവില്ല.” ചില പ്രതീക്ഷകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന സൂചനയിൽ ശ്രീകുമാരൻ തമ്പി പറഞ്ഞു നിര്‍ത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button