KollywoodNEWS

നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ച് തൃഷ

നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ച് വിശദീകരിക്കുകയാണ് തെന്നിന്ത്യന്‍ താരം തൃഷ. നിര്‍മാതാവും ബിസിനസുകാരനുമായ വരുണ്‍മാനിയയുമായിട്ടായിരുന്നു തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു വിവാഹത്തോടടുക്കുമ്പോഴായിരുന്നു താരത്തിന്‍റെ അപ്രതീക്ഷിത പിന്മാറ്റം. ഇതുമായി ബന്ധപ്പെട്ട് നടി തൃഷ ഇതുവരെയും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ തൃഷ വിവാഹം മുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ച് ഇതാദ്യമായി പ്രതികരിക്കുകയാണ്. ധനുഷ് നായകനായ ‘കൊടി’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ സംസാരിക്കുമ്പോഴായിരുന്നു തൃഷയുടെ വെളിപ്പെടുത്തല്‍.

“വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തണമെന്ന് എന്നോട് ആവശ്യപ്പെടുകയുണ്ടായി. പക്ഷേ അതെനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന ആളാണ് ഞാന്‍, സിനിമയാണ് എല്ലാം. നായിക വേഷം കിട്ടിയില്ലെങ്കില്‍ സഹനടിയായി അഭിനയിക്കാനും ഞാന്‍ തയ്യാറാണ്. സിനിമ ചെയ്ത് മരണമടയുകയാണ് ആഗ്രഹം” തൃഷ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി 23 നായിരുന്നു തൃഷയുടെയും വരുണ്‍മാനിയന്റെയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്.

shortlink

Post Your Comments


Back to top button