
വിവാദങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധ നേടിയ നടിയാണ് രാഖി സാവന്ത്. അടുത്തിടെ പ്രധാനമന്ത്രിയുടെ
ചിത്രം പതിച്ച ഡ്രസ് ധരിച്ച് പൊതു വേദിയിലെത്തിയ രാഖിക്കെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെ ത്തുടർന്ന് നടിയ്ക്കെതിരെ എഫ്.ഐ.ആര് നടപടികളാരംഭിച്ചു. രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലെ കാങ്ക്റോളി പോലീസ് സ്റ്റേഷനിലാണ് രാഖിക്കെതിരെ കേസെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച രാഖി സാവന്തിന്റെ മോദി ഡ്രസ് ആഭാസകരവും അശ്ളീലം നിറഞ്ഞതാണെന്നും ആരോപിച്ച് അഭിഭാഷകനായ പ്രജീത് തീവാരി നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച ഡ്രസ് ധരിച്ച് അദ്ദേഹത്തെ രാഖി അവഹേളിച്ചതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റിലെ അമേരിക്കന്‍ പര്യടനത്തിലാണ് രാഖി സാവന്ത് വിവാദ ഡ്രസില്‍ പ്രത്യക്ഷപ്പെട്ടത്.
Post Your Comments