സീരിയല്‍ താരം പ്രത്യുഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടിയുടെ അവസാന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. പ്രത്യുഷയുടെ കാമുകനായ രാഹുലിനോട് സംസാരിച്ച ഫോണ്‍ സംഭാഷണമാണ് ലീക്കായിരിക്കുന്നത്. പ്രത്യുഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാകുറ്റം ചുമത്തപ്പെട്ട രാഹുല്‍ രാജ് സിംഗ് ഇപ്പോള്‍ ജാമ്യത്തിലാണ്.മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖ മുംബൈ മിററാണ് പുറത്തുവിട്ടത്.
“ഞാന്‍ എന്നെ വില്‍ക്കാനല്ല ഇവിടെ വന്നിരിക്കുന്നത്. അഭിനയിക്കാനാണ്. ജോലി ചെയ്യാനാണ്. നിങ്ങളെന്നെ ഇപ്പോള്‍ എവിടെയാണ് എത്തിച്ചിരിക്കുന്നത്? രാഹുല്‍, നിനക്കറിയില്ല എന്താണ് ഇപ്പോള്‍ എന്റെ മാനസികാവസ്ഥയെന്ന്. നിങ്ങളൊരു സ്വാര്‍ഥനാണ്. നിങ്ങള്‍ എന്റെ പേര് ദുരുപയോഗം ചെയ്യുകയാണ്. ആളുകള്‍ എന്നെക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. രാഹുല്‍, എല്ലാം അവസാനിച്ചിരിക്കുന്നു. ഞാന്‍ അവസാനിച്ചിരിക്കുന്നു. ഞാന്‍ മരിച്ചിരിക്കുന്നു”.
ഇത്കേട്ട ഉടന്‍ തന്നെ രാഹുല്‍ മറുപടി പറയുന്നതും വ്യക്തമാണ്. അര മണിക്കൂറിനുള്ളില്‍ അവിടെയെത്താമെന്നും കടുംകൈ ഒന്നും ചെയ്യരുതെന്നും രാഹുല്‍ പറയുന്നുണ്ട്. ‘അര മണിക്കൂറിനുള്ളില്‍ എല്ലാം തീരും’ എന്നായിരുന്നു പ്രത്യുഷയുടെ മറുപടി.
കഴിഞ്ഞ ഏപ്രില്‍ ഒന്നിന് കാമുകനായ രാഹുലാണ് പ്രത്യുഷയെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
Post Your Comments