General

താടി വളർത്തി കാൻസർ രോഗികളെ സഹായിക്കാൻ ധ്യാൻ ശ്രീനിവാസൻ

കാന്‍സര്‍ രോഗത്തിനെതിരെ ലോകമെങ്ങും പലതരത്തിലുള്ള ബോധവൽകരണ പ്രവർത്തനങ്ങൾ നടക്കാറുണ്ട് .എന്നാൽ അവയിൽ കൗതുകം നിറഞ്ഞ ഒരു ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് . നോ ഷേവ് നവംബർ എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിൻ അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന www.no-shave.org എന്ന സൈറ്റ് ആണ് സംഘടിപ്പിക്കുന്നത്.അമേരിക്കൻ കാന്‍സര്‍ സൊസൈറ്റിയുടെയും, അമേരിക്കയിലെതന്നെ പ്രീവെന്റ് കാൻസർ ഫൗണ്ടയേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ ക്യാമ്പയിൻ ഹാഷ് ടാഗ് മലയാളികളും ഏറ്റെടുത്തു കഴിഞ്ഞു

കേവലം താടി നീട്ടി നടക്കലാണ് നോ ഷേവ് നവംബർ എന്ന് കരുതരുത്. കാന്‍സര്‍ രോഗത്തിനെപറ്റി ജനങ്ങള്‍ക്കിടയില്‍ ഒരു അവെയർനെസ്സ് നല്‍കുക എന്ന ഉദ്ധേശത്തോടെയാണ് സൈറ്റ് ഈ പരിപാടി സംഘടിപ്പിച്ചിരികുന്നത്.ഒരു മാസം നമ്മള്‍ സൗന്ദര്യത്തിനായോ താടിയും മുടിയും മോടിപിടിപ്പിക്കുന്നതിനായോ ചിലവഴിക്കുന്ന തുക പാവപ്പെട്ട ക്യാന്‍സര്‍ രോഗികളുടെ മേന്മയ്ക്ക് വേണ്ടി വിനയോഗിക്കുക എന്നതാണ് നോ ഷേവ് നവംബർ ലക്ഷ്യം വയ്ക്കുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒരേ മുഖം എന്ന ചിത്രം ഈ ക്യാമ്പയിനിനെ സപ്പോർട്ട് ചെയ്ത് രംഗത്തെത്തിയിട്ടുണ്ട് കേവലം തലക്കെട്ടുകളിലോ പ്രൊഫൈല്‍ പിക്ച്ചറുകളിലോ ഒതുങ്ങാതെ ഈ പരിപാടിയുടെ ഭാഗമാകാൻ ഇത്രമാത്രം ചെയ്‌താൽ മതി

30 ദിവസ്സത്തേക്ക് നിങ്ങളുടെ കത്രികയ്ക്കും , ട്രിമ്മറിനും റസ്റ്റ്‌ കൊടുക്കുക .കാൻസർ രോഗികൾക്ക് റേഡിയേഷൻ മൂലം നഷ്ടമാവുന്ന മുടിയും താടിയും പ്രതീകാത്മകമായി നീട്ടി വളർത്തുക.
നവംബര്‍ മാസം നിങ്ങള്‍ ബ്യൂട്ടിപാര്‍ലറില്‍ ചിലവാക്കുന്ന തുക കൂട്ടിവയ്ക്കുക
ആ പണം നിങ്ങള്‍ക്ക്നേരിട്ട് അറിയാവുന്ന ഏതെങ്കിലും സംഘടനകളെ ഏല്‍പ്പിക്കുക.

shortlink

Related Articles

Post Your Comments


Back to top button