നോട്ട്ബുക്ക്, ചോക്ലേറ്റ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക മനസ്സില്‍ ഇടംനേടിയ നടിയാണ് റോമ. അടുത്തകാലത്തായി മലയാള സിനിമയില്‍ അവസരം കുറഞ്ഞു തുടങ്ങിയ റോമ പറയുന്നത് സിനിമ മടുത്തത് കൊണ്ടാണ് താന്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ്. ഒരേ ജനുസില്‍പ്പെട്ട അച്ചായത്തി വേഷം, പ്രതിനായികയുടെ നിഴലാട്ടമാടുന്ന ഗ്ലാമര്‍ കാമുകി വേഷം തുടങ്ങിയ കഥാപാത്രങ്ങളാണ് എനിക്ക് കൂടുതലായി വന്നുചേരുന്നത്. ഇങ്ങനെ തുടര്‍ച്ചയായി ഒരേപോലെയുള്ള വേഷങ്ങള്‍ തേടിയെത്തിയപ്പോള്‍ ശരിക്കും മടുപ്പ് തോന്നി. അതുകൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നതെന്നും റോമ വ്യക്തമാക്കി. സിനിമയെ പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ കഴിയാത്തത് കൊണ്ടാണ് സംവിധായകന്‍ ദീപന്റെ പുതിയ ചിത്രത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചതെന്നും റോമ കൂട്ടിച്ചേര്‍ത്തു.
Post Your Comments