പുലിമുരുകന്‍ വന്നത് എനിക്ക് ശരിക്കും വിനയായി. തീയേറ്ററില്‍ തകര്‍ത്തോടുന്ന ചിത്രമാകാം പുലിമുരുകന്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നുമുണ്ടാകം പക്ഷേ എന്‍റെ ഗതി മറിച്ചാണ് പുലിമുരുകന്‍ ഇറങ്ങിയതോടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുകയാണ്. വയനാട് വന്യ ജീവി സങ്കേതത്തിലെ വാര്‍ഡനാണ് ഇത്തരമൊരു പരാതി ഉന്നയിച്ചിരിക്കുന്നത്. പുലിമുരുകന്‍ എന്ന ചിത്രം റിലീസ് ചെയ്തതോടെ വനമേഖലയ്ക്ക് സമീപം താമസിക്കുന്നവർ വനപാലകരെ കയ്യേറ്റം ചെയ്യുകയാണെന്നാണ് വാര്‍ഡന്‍റെ പരാതി. ഇക്കാര്യം കാണിച്ച് വാര്‍ഡന്‍ പി. ധനേഷ് കുമാര്‍ ചീഫ് വാര്‍ഡന് പരാതി നല്‍കി….
വനപാലകരെ വളരെ മോശമായിട്ടാണ് ചിത്രത്തില്‍ ചിത്രീകരിക്കുന്നതെന്നും വനപാലകര്‍ ശരിക്കും സിനിമയില്‍ കാണുന്നവരെ പോലെയാണെന്നുള്ള ജനങ്ങളുടെ തെറ്റിദ്ധാരണയാണ് അവരെ ഇങ്ങനെ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
Post Your Comments