General

ബോളിവുഡിലെ മിക്ക നടിമാരും മുസ്ലിമാണ് അവരെല്ലാം നരകത്തില്‍ പോകുമോ? തന്നെ ചോദ്യം ചെയ്തവര്‍ക്കുള്ള അന്‍സിബയുടെ മറുപടി ഇങ്ങനെ

മുസ്ലിം കുട്ടികള്‍ക്ക് ചേരാത്ത രീതിയിലുള്ള ജിവിത രീതി നയിക്കുന്നത് കൊണ്ട് അന്‍സിബയ്ക്ക് നരകത്തില്‍ പോകേണ്ടി വരുമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയുള്ള പലരുടെയും പ്രതികരണം. ഇതിനെതിരെ അന്‍സിബ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അന്‍സിബയുടെ പ്രതികരണം.
സിനിമയില്‍ അഭിനയിച്ചാല്‍ നരകത്തില്‍ പോകും എന്ന് പറയുന്നതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. ബോളിവുഡില്‍ കൂടുതലും മുസ്ലീം താരങ്ങളാണ്. പിന്നെ മലയാളത്തില്‍ മാത്രം എന്താണ് പ്രശ്നമെന്ന് അന്‍സിബ ചോദിക്കുന്നു. അഭിനേതാവിന്റെ ഗുണം സിനിമയില്‍ അവര്‍ക്ക് ഏത് മത വിശ്വാസി ആയിട്ടും അഭിനയിക്കാം. കമന്റുകള്‍ ഞാന്‍ നോക്കാറില്ല. മോശം പറയുന്നവര്‍ക്ക് മറുപടി കൊടുക്കേണ്ട ആവശ്യവുമില്ല. എനിക്ക് എഫ്ബി അക്കൗണ്ട് ഇല്ല. ഉള്ളത് പേജ് ആണ്. അത് കൈകാര്യം ചെയ്യുന്നത് ഒരു ഏജന്‍സിയാണ്. വീട്ടുകാരുടെ പിന്തുണ ഒപ്പമുണ്ടെന്നും അന്‍സിബ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button