ഒരുകാലത്ത് ഞാന്‍ മദ്യത്തിനും സിഗററ്റിനും കീഴ്പ്പെട്ടിരുന്നു സ്റ്റയില്‍ മന്നന്‍ വെളിപ്പെടുത്തുന്നു. ആകാലത്ത് എന്നെ അതില്‍ നിന്ന് മോചിപ്പിച്ചു കൊണ്ട് വന്നത് നടന്‍ ശിവകുമാറാണ്. ശിവകുമാറിന്റെ 75-ആം ജന്മദിനത്തില്‍ രജനി തന്നെയാണ് ഈകാര്യം വെളിപ്പെടുത്തിയത്. ശിവകുമാറിന് രജനി എഴുതിയ ആശംസ കുറിപ്പിലായിരുന്നു സ്റ്റയില്‍ മന്നന്‍റെ തുറന്നു പറച്ചില്‍. അഭിനയത്തിന്റെ ആഴംവച്ച് തെന്നിന്ത്യയിലെ മികച്ച നടനായി മാറേണ്ട ആളാണ് താനെന്നും, ജീവിതത്തില്‍ സിനിമയെ മാത്രമേ ലഹരിയായി കാണാവൂ എന്നും ശിവകുമാര്‍ പറഞ്ഞിരുന്നതായി രജനി പറയുന്നു. മദ്യം പോലെയുള്ള ലഹരിയില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ ശിവകുമാര്‍ ഒരുപാട് പിറകെ നടന്നിട്ടുണ്ടെന്നും രജനി വ്യക്തമാക്കുന്നു. ഒരു സഹോദരന്‍ ഉപദേശിക്കും പോലെയായിരുന്നു ശിവകുമാറിന്റെ ഉപദേശമെന്നും രജനി കത്തില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്‍റെ വചനങ്ങള്‍ എനിക്ക് ദൈവ വചനങ്ങളാണ്. ഡീ അഡിക്ഷന്‍ സെന്‍റര്‍ എന്ന ഉപായം തനിക്കു പറഞ്ഞു തന്നത് ശിവകുമാറാണെന്നും രജനി കത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.
ശിവകുമാറിന്‍റെ ദീർഘായുസിന് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് സ്റ്റയില്‍ മന്നന്‍ കത്ത് ചുരുക്കുന്നത്.
Post Your Comments