
എന്റെ മകളുടേതെന്നപേരിൽ ഒരു വിവാഹചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അത് എന്‍റെ മകളുടെ വിവാഹ ചിത്രമല്ല, വാര്‍ത്ത വ്യാജമാണ് ഹരിശ്രീ അശോകന്‍ തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇതറിയിച്ചത്. തന്‍റെ കുടുംബ ചിത്രംകൂടി ഫേസ്ബുക്കില്‍ പങ്കിട്ടുകൊണ്ടാണ് താരം സത്യാവസ്ഥ വെളിപ്പെടുത്തിയത്.
സമൂഹ മാധ്യമങ്ങളിൽ കുറച്ചുദിവസങ്ങളായി എന്റെ മകളുടേതെന്നപേരിൽ ഒരു വിവാഹചിത്രം പ്രചരിക്കുന്നതായി അറിയാൻ സാധിച്ചു. എന്നാൽ ഇത് തികച്ചും ഒരു വ്യാജചിത്രം ആണെന്നു ഞാൻ വിനീതപൂർവം ഏവരെയും അറിയിച്ചുകൊള്ളുന്നു. അതോടൊപ്പം തന്നെ എന്റെ ഒരു കുടുംബചിത്രം കൂടി ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
Post Your Comments