സിനിമയുടെ പ്രമോഷന് പരിപാടിക്കിടെ വിട്ടുനില്‍ക്കുന്ന നായികമാരെക്കുറിച്ച് നടന് വിവേക് കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘കാഷ്മോര’ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു വിവേകിന്റെ പരാമര്‍ശം. പ്രമോഷന് പരിപാടിയില്‍ നിന്ന് വിട്ടു നില്ക്കുന്ന നായികമാര്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ കൂടി ഇത്തരമൊരു തീരുമാനം കൈകൊണ്ടാല്‍ നിര്‍മ്മാതാവ് രക്ഷപ്പെടുമെന്നും വിവേക് പരിഹസിച്ചിരുന്നു. ചിത്രത്തിലെ നായികയായ നയന്‍താര ഇതിന്റെ പ്രമോഷന് പരിപാടിയില്‍ നിന്ന് വിട്ടുനിന്നിരുന്നു അതിനാല്‍തന്നെ വിവേകിന്റെ ഈ പരാമര്‍ശം നയന്‍താരയെ ഉന്നംവച്ചുള്ളതാണെന്ന തരത്തില്‍ ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ പ്രസ്താവനക്കെതിരെ തിരുത്തുമായി രംഗത്ത് വന്നിരിക്കുകയാണ് നടന് വിവേക്. താന്‍ നയന്‍താരയെ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്നും വിവേക് വ്യക്തമാക്കുന്നു. നയന്‍താരയെക്കുറിച്ചുള്ള തന്റെ ട്വീറ്റുകള്‍ പരിശോധിച്ചാല്‍ തന്നെ അത് ബോധ്യമാകുമെന്നും വിവേക് പറയുന്നു.
Post Your Comments