General

അമേരിക്കക്കാര്‍ മാത്രമല്ല ഇന്ത്യക്കാരും മദ്യപാനികളാണ്; പ്രിയങ്ക ചോപ്ര

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയിപ്പോള്‍ അമേരിക്കന്‍ ടെലിവിഷന്‍ പ്രോഗ്രാമുകളിലും, അമേരിക്കന്‍ മാഗസിനുകളിലുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന താരമായി മാറിയിരിക്കുകയാണ്. ഈയിടെ നടന്ന അമേരിക്കന്‍ ടിവി പ്രോഗ്രാമിനിടെ താരം പറഞ്ഞ ഒരു കമന്റാണ് സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചയായിരിക്കുന്നത്. പ്രശസ്ത അമേരിക്കന്‍ അവതാരക എല്ലെന്‍ ഡിജെനറേഴ്സുമായി പ്രിയങ്ക നടത്തിയ അഭിമുഖ സംഭാഷണത്തില്‍ ഇന്ത്യക്കാര്‍ ധാരാളം മദ്യം ഉപയോഗിക്കുന്നവരാണെന്നായിരുന്നു പ്രിയങ്കയുടെ കമന്റ്. പ്രിയങ്ക ഇത് പറഞ്ഞതാകട്ടെ അവതാരക ഓഫര്‍ ചെയ്ത മദ്യം കഴിച്ചുകൊണ്ടും. എല്ലെന്‍ ഡിജെനറേഴ്സിന്‍റെ പ്രോഗ്രാം ഇന്ത്യക്കാര്‍ക്ക് വളരെയധികം ഇഷ്ടമാണെന്നും പ്രിയങ്ക പരിപാടിക്കിടെ പറഞ്ഞു.

shortlink

Post Your Comments


Back to top button