Kollywood

ദുല്‍ഖര്‍-മണിരത്നം ചിത്രം ഉപേക്ഷിക്കാനുള്ള കാരണം?

‘ഒകെ കണ്‍മണി’ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറിനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യാനിരുന്ന ചിത്രം നേരെത്തെ ഉപേക്ഷിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു . ചിത്രത്തിലെ ഒരു പ്രധാനവേഷത്തില്‍ തമിഴ് സൂപ്പര്‍താരം കാര്‍ത്തിയുമുണ്ടായിരുന്നു. ചിത്രം ഉപേക്ഷിക്കനുണ്ടായ കാരണത്തെക്കുറിച്ച് മണിരത്നമോ ദുല്‍ഖറോ ഇതുവരെയും പ്രതികരിച്ചിരുന്നില്ല എന്നാല്‍ കാര്‍ത്തി അതിനുള്ള മറുപടി നല്‍കുകയാണ്. മണിരത്നം സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഞങ്ങള്‍ ഇരുവരും തയ്യാറായിരുന്നു പക്ഷേ നേരെത്തെ കാരാര്‍ ഒപ്പിട്ട ചിത്രങ്ങളുടെ തിരക്ക് ഞങ്ങളെ ബാധിച്ചു. എന്റെയും ദുല്‍ഖറിന്റെയും ഡേറ്റുകള്‍ ഒത്തുവരാത്തത് മൂലം മണിരത്നം സാര്‍ ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നും കാര്‍ത്തി പറയുന്നു.

shortlink

Post Your Comments


Back to top button