തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ‘പുലിമുരുകന്’ എന്ന ചിത്രത്തെ പരാമര്‍ശിച്ച് കൊണ്ട് സംവിധായകന് ജയരാജ് രംഗത്ത് വന്നിരുന്നു. തന്റെ പുതുതായി ഇറങ്ങാനിരിക്കുന്ന ‘വീരം’ എന്ന ചിത്രം 100 ക്ലബ്ബില്‍ ഇടം നേടുമെന്നും,പുലിമുരുകനെ പിന്നിലാക്കി മുന്നേറുമെന്നും ജയരാജ് നേരെത്തെ പ്രസ്താവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ ആരാധകര്‍ സംഭവം ഏറ്റെടുത്തോടെ ജയരാജിന്റെ പരമാര്‍ശം വിവാദമായിതീരുകയും ചെയ്തു. പുലിമുരുകന്റെ വലിയ വിജയത്തിന് കാരണം സാങ്കേതിക വിദ്യയാണെന്നും അല്ലാതെ മോഹന്‍ലാല്‍ എന്ന താരമല്ലായെന്നും ജയരാജ് പറഞ്ഞത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. സംഭവം വലിയ വിവാദമായതോടെ ഈ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ജയരാജ്തന്നെ രംഗത്തെത്തി.
ഇത്രയും വലിയ ഒരു ‘ഇനിഷ്യൽ പുൾ’ സൃഷ്ടിക്കുന്നതിൽ സാങ്കേതിക മികവ് ഒരു ഘടകമാണ് എന്ന് മാത്രമേ ഞാൻ പറയാൻ ഉദ്ദേശിച്ചിരുന്നുള്ളു. ഈ വാക്കുകൾ ശ്രീ. മോഹൻലാലിലോ, ലോകമെമ്പാടുമുള്ള ആരാധകർക്കോ ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കിൽ നിർവ്യാജം ഖേദിക്കുന്നു.–ജയരാജ് വ്യക്തമാക്കി. മലയാളത്തിലെ എന്നല്ല, ലോക സിനിമയിലെത്തന്നെ അതുല്യ പ്രതിഭകളിലൊരാളാണ് ഭരത് മോഹൻലാൽ എന്നും അദ്ദേഹത്തിന്റെ അസാമാന്യ അഭിനയ പാടവവും, സിനിമക്ക് വേണ്ടിയുള്ള ത്യാഗവും വെളിവാക്കുന്ന ഒരു ഗംഭീര വർക്ക് തന്നെയാണ് പുലിമുരുകനെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു.
Post Your Comments