General

ഫേസ്ബുക്കില്‍ മോശം രീതിയില്‍ കമന്റ് ചെയ്തയാള്‍ക്കെതിരെ എലൂര്‍ ജോര്‍ജിന്‍റെ പരാതി; പ്രതി പൊലീസ് സ്റ്റേഷനില്‍ ഉണ്ടെന്നറിയാതെ പ്രതിയെതപ്പി പൊലീസ് അലഞ്ഞു

മിമിക്രി താരങ്ങള്‍ സന്തോഷ്‌ പണ്ഡിറ്റിനെ കളിയാക്കിയെന്നാരോപിച്ച സംഭവത്തില്‍ ഏറ്റവും വലിയ പ്രതിഷേധം നേരിടേണ്ടി വന്നത് ഏലൂര്‍ ജോര്‍ജിനാണ്. സന്തോഷ്‌ പണ്ഡിറ്റിനെ അപമാനിച്ച മിമിക്രികാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രവാഹമായിരുന്നു. ഇതേ തുടര്‍ന്നു ഇവരുടെ ഫേസ്ബുക്ക് പ്രൊഫൈലിലും അസഭ്യമായ കമന്റുകള്‍ നിറഞ്ഞു. ഏലൂര്‍ ജോര്‍ജ് തന്‍റെ ഭാര്യയുമായുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ ഒരു വിരുതന്‍ അസഭ്യമായ രീതിയില്‍ കമന്റ് ഇട്ടത് എലൂരിനെ ചൊടിപ്പിച്ചു താരം പോലീസില്‍ പരാതിയും നല്‍കി. ഏലൂര്‍ ജോര്‍ജിന്‍റെ പരാതിയുടെ അസിസ്ഥാനത്തില്‍ തിരുവനന്തപുരം പാറശാല പുത്തന്‍വീട്ടില്‍ അമര്‍ജിത്ത് രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ഇതേ തുടര്‍ന്ന് പ്രതിയെ തപ്പിയിറങ്ങിയ പൊലീസിനു അമര്‍ജിത്തിനെ പിടികൂടാന്‍ കഴിഞ്ഞില്ല. അമര്‍ജിത്തിന്റെ ഫോണും സ്വിച്ച് ഓഫ്‌ ആയതോടെ പ്രതിയെ പിടികൂടാനുള്ള പൊലീസിന്‍റെ ശ്രമം ശരിക്കും വിഫലമായി. അന്വേഷിച്ചിട്ടും പ്രതിയെ കിട്ടാഞ്ഞതിന്റെ നിരാശയില്‍ പൊലീസുകള്‍ സ്റ്റേഷനില്‍ മടങ്ങി എത്തിയപ്പോഴാണ് സിനിമയെ അനുസ്മരിപ്പിക്കും വിധമുള്ള മറ്റൊരു സംഭവത്തെക്കുറിച്ച് അറിയുന്നത്. അമര്‍ജിത്ത് മറ്റൊരു കേസുമായി ബന്ധപ്പെട്ടു കൊച്ചി പൊലിസിന്‍റെ കസ്റ്റഡിയിലാണെന്ന് പൊലീസുകര്‍ക്ക് വിവരം ലഭിച്ചു അതും ഇതേ പോലെയുള്ള സമാനമായ കേസിലാണ് പ്രതിയെ പൊലിസ് പിടികൂടിയത്. ഫേസ്ബുക്ക് വഴി യുവതിയെ ലൈംഗികപരമായി അധിക്ഷേപിച്ച കേസിലാണ് അമര്‍ജിത്ത് കൊച്ചി പൊലിസിന്‍റെ പിടിയിലായത്.

shortlink

Post Your Comments


Back to top button