ബോളിവുഡിലെ അറിയപ്പെടുന്ന അഭിനേത്രികളില്‍ ഒരാളാണ് പര്‍വീണ്‍ ബാബി. 1970-1980 കാലഘട്ടത്തില്‍ ബോളിവുഡില്‍ സജീവമായിരുന്ന നടിയായിരുന്നു പര്‍വീണ്‍ ബാബി. പതിനൊന്നു വര്‍ഷം മുന്‍പ് പര്‍വീണ്‍ ബാബിയെ മുംബൈയിലെ ജുഹുവിലുള്ള ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നടിയുടെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ടുള്ള പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പര്‍വീണിന്റെ വില്‍പത്രം പ്രകാരം അവരുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും പാവപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് ഉപയോഗിക്കാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ പര്‍വീണിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്. തന്‍റെ സ്വത്തുക്കളുടെ ഭൂരിഭാഗവും താന്‍ ജനിച്ചു വളര്‍ന്ന ജുനഗഡിലെ ബാബി സമുദായത്തില്‍പ്പെട്ട നിര്‍ധരരായ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാനാണ് വിൽപത്രത്തിൽ പര്‍വീണ്‍ ആവശ്യപ്പെട്ടത്. പര്‍വീണിന്റെ മരണത്തിനുശേഷം അമ്മാവനാണ് വില്‍പത്രം കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഇത് വ്യാജ രേഖയാണെന്നാണ് നടിയുടെ പിതാവിന്റെ ബന്ധുക്കളുടെ വാദം.
Post Your Comments