മുംബൈ● മറാത്തി നര്‍ത്തകിയും നടിയുമായ അശ്വതി എക്ബോതെ സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. 44 വയസായിരുന്നു. ശനിയാഴ്ച രാത്രി 8.15 ഓടെ പൂനെ ഭാരത് നാട്യ മന്ദിറില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് അശ്വനിയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.+
മറാത്തി സിനിമകളിലും സീരിയലുകളിലും നാടകങ്ങളിലും സജീവമായിരുന്നു അശ്വനി. പൂനയിലെ റേഡിയോ ടെക്നീഷ്യനായ പ്രമോദ് എക്ബോതെ ആണ് ഭര്‍ത്താവ്. മകന്:സുധാകര്‍.
Post Your Comments