
തോപ്പില്‍ ജോപ്പനില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയ മിമിക്രികലാകാരന് മദ്യപാന സത്കാരം വിനയായി. ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്ത പാഷാണം ഷാജിയാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇത്തരമൊരു സംഭവത്തെക്കുറിച്ച് പങ്കുവച്ചത്. തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയില്‍ മറ്റൊരു മിമിക്രി കലകാരന് അവസരം നല്‍കിയിരുന്നുവെന്നും എന്നാല്‍ ആയാള്‍ തന്നെ അത് നഷ്ടപ്പടുത്തിയെന്നും പാഷാണം ഷാജി പറയുന്നു
തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സന്തത സഹചാരിയായി അഭിനയിക്കാന്‍ ഒരു മിമിക്രി കലാകാരനെ വിളിച്ചിരുന്നു. മമ്മൂട്ടി ചിത്രത്തില്‍ അവസരം ലഭിച്ചതിനെ തുടര്‍ന്ന് ഈ കലാകാരന്‍ കൂട്ടുകാരെയൊക്കെ വിളിച്ചു ഒരു മദ്യസത്കാരം നടത്തി. എന്നാല്‍ അടിച്ചു ഫിറ്റായ കലാകാരന് അടുത്ത ദിവസം കൃത്യ സമയത്ത് ഷൂട്ടിങ്ങിന് എത്താന്‍ കഴിഞ്ഞില്ല. അതോടെ അയാളുടെ അവസരം നഷ്ടമായി ഇയാള്‍ ആരാണെന്നു പരസ്യമായി പറയാന്‍ കഴിയില്ലെന്നും പാഷാണം ഷാജി പറയുന്നു.
Post Your Comments