ബോളിവുഡ് നടന് ഓംപുരി ഇസ്ലാം മതം സ്വീകരിച്ചുവെന്ന് പ്രചരണം. എന്നാല്‍ ഇത്തരമൊരു പ്രചരണം തീര്‍ത്തും അടിസ്ഥന രഹിതമാണെന്ന് ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പാക് മാധ്യമത്തിനു ഓംപുരി പണ്ട് നല്കിയ അഭിമുഖമാണ് ഇത്തരമൊരു തെറ്റായ വാര്‍ത്തയ്ക്ക് കാരണമായിരിക്കുന്നത്. ഇസ്ലാം മതത്തെക്കുറിച്ച് മറ്റ് മതവിശ്വാസികളുടെ കാഴ്ചപാടിനെക്കുറിച്ചു അവതരകനോട് പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇസ്ലാം മതം വളരെ ശ്രേഷ്ടമായ മതമാണെന്നും ലോകത്തിലെ വലിയ മതങ്ങളില്‍ ഒന്നാണ് ഇസ്ലാം മതമെന്നും ഓംപുരി പറയുന്നു.
Post Your Comments