General

മമ്മൂട്ടിയുടെ ഡാന്‍സിനെക്കുറിച്ച് മമ്മൂട്ടി തന്നെ പറയുന്നു

പുതിയ ചിത്രമായ തോപ്പില്‍ ജോപ്പനില്‍ ‘ചില്‍ ചിഞ്ചിലമായി’ എന്ന ഗാനരംഗത്തിലാണ് മമ്മൂട്ടി നൃത്തചുവടുകള്‍ വയ്ക്കുന്നത്.

റേഡിയോ മാംഗോ സ്‌പോട് ലൈറ്റില്‍ അതിഥിയായി എത്തിയ മമ്മൂട്ടി തന്‍റെ ഡാന്‍സിനെക്കുറിച്ച് പറയുന്നതിങ്ങനെ;

ജോപ്പന്‍ ഡാന്‍സും, പാട്ടും, ഹ്യൂമറും നിറഞ്ഞ സിനിമയാണെന്നും ഇതില്‍ തനിക്കു ഏറ്റവും കംഫർട്ടബിൾ ഡാൻസ് ആയിരുന്നെന്നും മമ്മൂട്ടി പറയുന്നു. പോസ്റ്റലായാണ് ഡാന്‍സ് പഠിച്ചത് അത് കൊണ്ട് ഭയങ്കര ആതമവിശ്വാസം ഉണ്ടായിരുന്നെന്നും മമ്മൂട്ടി തമാശയോടെ പറയുന്നു. ആ ഗാനരംഗത്തില്‍ മമ്മൂട്ടിക്ക് ഡാന്‍സ് ചെയ്യാന്‍ അറിയാത്തത് കൊണ്ട് തമാശായി ചിത്രീകരിച്ചതാണോ? എന്ന ചോദ്യത്തിന് മമ്മൂട്ടി മറുപടി നല്‍കിയത് ഇങ്ങനെ
‘എന്റെ ഡാൻസിനെ പറ്റി എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്. അവര്‍ക്ക് ഇല്ലാത്തതിന് ഞാന്‍ എന്ത് ചെയ്യാനാണ്’.

shortlink

Post Your Comments


Back to top button