Bollywood

വിവാഹശേഷം നടിമാര്‍ സിനിമയിലേക്ക് വന്നാല്‍ എന്താണ് കുഴപ്പം? നടി കാജോള്‍ ചോദിക്കുന്നു

വിവാഹശേഷം അഭിനയിക്കുന്ന നടിമാരെ എന്തിന് വിമര്‍ശിക്കണം ബോളിവുഡ് താരം കാജോളിന്‍റെതാണ് ചോദ്യം. ഒരു നടിയെ സംബന്ധിച്ച് വിവാഹം എന്നാല്‍ അവളുടെ കരിയറിന്റെ അവസാനമല്ല. വിവാഹശേഷം സിനിമയിലേക്ക് വരുന്നനടിമാര്‍ക്ക് നേരെ പലരും വിരല്‍ ചൂണ്ടുന്നുണ്ട്. വിവാഹശേഷം സിനിമയില്‍ അഭിനയിക്കുക എന്നത് പുതുമയുള്ള കാര്യമൊന്നുമല്ലയെന്നും കാജോള്‍ വ്യക്തമാക്കുന്നു. വിവാഹശേഷം അഭിനയിക്കാന്‍ വന്നില്ലായെങ്കില്‍ എന്തുകൊണ്ട് അഭിനയിക്കുന്നീല്ല എന്ന് ആരും ചോദിക്കാറില്ല. എന്നാല്‍ കല്യാണം കഴിഞ്ഞു സിനിമയിലേക്ക് വന്നാലോ പലരും അത് അത്ഭുതമായി കാണുന്നു. എനിക്കും അത്തരത്തില്‍ നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കാജോള്‍ പറയുന്നു. വിവാഹശേഷം അഭിനയിച്ച ഒരുപാട് പേര്‍ ഉണ്ട്. ഷര്‍മിള ടാഗോറും, സൈറ ബാനുവും, എന്‍റെ അമ്മ തനൂജയുമൊക്കെ വിവാഹശേഷമാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തതെന്നും കാജോള്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button