യു.കെയില്‍ ജോലി ചെയ്യുന്ന ഒരുകൂട്ടം മലയാളി കലാകാരന്മാരുടെ കൂട്ടായ്മയില്‍ പിറന്ന ഹ്രസ്വ ചിത്രമാണ് ‘ഒരു കുഞ്ഞുപൂവിനെ’…
യുകെയില്‍ തന്നെ ഒട്ടനവധി ആൽബങ്ങളും ഷോർട്ട് ഫിലിമുകളും ചെയ്ത ബിനോ അഗസ്റ്റിൻ ആണ് ചിത്രത്തിൻറെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. റണ്ണിംഗ് ഫ്രെയിംസ് ആണ് നിര്‍മ്മാണം.
ജോലി തിരക്കിനിടയിലെ ഒഴിവു സമയങ്ങൾ നോക്കിയും പരിമിതികൾക്കുള്ളില്‍ നിന്നുമാണ് വളരെ ചെറിയ ചിലവില്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 4kദ്രിശ്യ മികവില്‍ യൂടൂബില്‍ റിലീസ് ചെയ്ത ചിത്രം നിരവധി പ്രത്യേകതകള്‍ കൊണ്ട് ശ്രദ്ധേയമാവുകയാണ്.
മികച്ച കഥയും,ദ്രിശ്യ ഭംഗിയുമാണ് ഈ ഹ്രസ്വ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.കാലിക പ്രസക്തമായ ഒരു സന്ദേശവും ചിത്രം നല്കുന്നു.
എല്ലാ മാതാപിതാക്കൾക്കും തന്റെ മക്കളെക്കുറിച്ച് അവർ ജനിക്കുന്ന കാലം മുതൽ തൊട്ടു തന്നെ നിരവധി സ്വപ്നങ്ങൾ ഉണ്ടാകാറുണ്ട്. അന്ന് മുതൽ അവർ ആ സ്വപ്ന സാഫല്യത്തിനായി ശ്രമിക്കുന്നു. എത്ര കഷ്ടപ്പെട്ടിട്ടായാലും , ഇല്ലാത്ത സമയം നമ്മള് അതിനുവേണ്ടി കണ്ടെത്തുന്നു . പക്ഷെ നമ്മളെ പോലെ നമ്മുടെ കുഞ്ഞുങ്ങൾക്കും കൊച്ചു കൊച്ചു സ്വപ്നങ്ങൾ ഉണ്ടെന്നുള്ളതു നമ്മൾ പലപ്പോഴും മറന്നുപോവുന്നു. അങ്ങിനെയൊരു കുട്ടിയുടെ സ്വപ്നവും,ആഗ്രഹവുമാണ് ചിത്രം പറയുന്നത്.
ലൈവായി ശബ്ദം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ UK മാഞ്ചെസ്റ്ററിലുള്ള അപർണ ഹരീഷ് നായികയായി എത്തുന്നു. കൂടാതെ അനേകം ഷോർട്ടു ഫിലിമുകളിൽ അഭിനയിച്ചിട്ടുള്ള ബീനു ഫെർണാണ്ടസ് , കുര്യാക്കോസ് ഒന്നിട്ടൻ , റോവൻ ജൈസൺ ലോറൻസ് , ഷിജു മേനോൻ എന്നിവരെ കൂടാതെ UUKMA കലോത്സവങ്ങളുടെ നാട്യമത്സരങ്ങളിൽ ഈന്നും മുന്നിട്ടു നിൽക്കുന്ന സ്നേഹ സജിയും ഒരു അതിഥി വേഷത്തിൽ എത്തുന്നു. ഇവരെ കൂടാതെ പതിനഞ്ചോളം കൊച്ചു കുട്ടികളും ഇതിൽ അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഗാനങ്ങളും രചിച്ചിരിക്കുന്നത് തൃശൂർ സ്വദേശിനിയും , മിൽട്ടൻ കീൻസിൽ നെറ്റ് വര്‍ക്ക് റെയിലില്‍
ഉദ്യോഗസ്ഥയുമായ പ്രിയ കിരണാണ് . മിൽട്ടൺ കീൻസിലെ മലയാളി സംഘടനയുടെ കലാപരിപാടികളിലെ നിറ സാന്നിധ്യം കൂടിയാണ് പ്രിയ കിരൺ.
യൂടൂബിൽ പത്തുലക്ഷത്തിൽ ആധികം ആളുകൾ കണ്ട”ദി എഡ്ജ് ഓഫ് സാനിറ്റി , കുൽഫി ” മുകിലേ , ഒട്ടനവധി ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച കാർഡിഫ് സ്വദേശിയായ ജൈസൺ ലോറൻസ് ആണ് കാമറ ചെയ്തിരിക്കുന്നത്. അബിൻ സ്കറിയ ആണ് അസ്സോസിയേറ്റ് കാമറാമാന്.
‘റെയിന്‍ബോ’ എന്ന റൊമാന്റിക് ആൽബം സീരിയൽസുകളിലൂടെ സുപരിചിതനായ പ്രശാന്ത് മോഹനനാണ് സംഗീത സംവിധാനം നിരവ്വഹിച്ചിരിക്കുന്നത്.
പശ്ചാത്തല സംഗീതവും എസ്.എഫ്.എക്സും ചെയ്തിരിക്കുന്നത് റിജോ ജോൺ .ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്: അന്നാ ബാബി.
പ്രവീൺ ആന്റണി , നോബിൻ കളയിൽ , സുധി വല്ലച്ചിറ എന്നിവർ സഹസംവിധാനം നിർവ്വഹിച്ചിരിക്കുന്നു.
ആർട്ട് – രാജു സേവ്യർ, DI & കളറിംഗ് റാൻ രഞ്ജി വിജയൻ , ലൈവ് ( synch )സൗണ്ട് ഡ്രൂ സെവെൽ .
എഡിറ്റിംഗ് കെവിൻ ജോസ്.
Post Your Comments