
‘സിമ്രാന്’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അമേരിക്കയിലെത്തിയ കങ്കണ വലിയ ഒരു അപകടത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഷൂട്ടിംഗ് സെറ്റില്‍ നിന്ന് താരം താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് പോകവേയാണ് അപകടമുണ്ടായത്. ജോര്‍ജിയയില്‍ വച്ചാണ് കങ്കണയുടെ കാര്‍ അപകടത്തില്‍പ്പെടുന്നത്. ഫാസ്റ്റ് മൂവിംഗ് ട്രാഫിക് ലൈനിലായിരുന്നു കങ്കണയുടെ കാര്‍ സഞ്ചരിച്ചിരുന്നത്. ഇതോടെ കങ്കണയുടെ ഡ്രൈവര്‍ അമിതമായി ചുമക്കാന്‍ തുടങ്ങി അതോടെ വാഹനത്തിന്റെ നിയന്ത്രണവും നഷ്ടമായി ഇത് കണ്ട കങ്കണയുടെ ബോഡിഗാര്‍ഡ് ഡ്രൈവ് ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൂന്ന് ഹൈവേ ലാനുകളും കടന്നു പോയ കാര്‍ ഒരു ഇരുമ്പ് മതിലില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. കൈമുട്ടിനും നെറ്റിയിലും കങ്കണയ്ക്ക് പരിക്കേറ്റു.
Post Your Comments