General

പുലിമുരുകനില്‍ മോഹന്‍ലാലിന് പകരംവെക്കാന്‍ മറ്റൊരു നടനില്ല, പുലിമുരുകനെക്കുറിച്ച് തെന്നിന്ത്യന്‍ താരം നമിത

തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിതയുടെ സാന്നിദ്ധ്യവും പുലിമുരുകനില്‍ ശ്രദ്ധേയമായിരുന്നു. പുലിമുരുകനില്‍ അഭിനയിച്ച താരങ്ങളും അല്ലാതെയുള്ള മറ്റു ഒട്ടേറെ താരങ്ങളും ചിത്രത്തെക്കുറിച്ച് നല്ല അനുഭവങ്ങള്‍ പങ്കുവച്ചു കഴിഞ്ഞു. നടി നമിതയും പുലിമുരുകനെക്കുറിച്ചും,മോഹന്‍ലാലിനെക്കുറിച്ചുമൊക്കെ നല്ല അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. പുലിമുരുകനില്‍ മോഹന്‍ലാലിനു പകരംവയ്ക്കാന്‍ മറ്റൊരു നടനില്ലായെന്നും, പുലിമുരുകന്റെ വിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്നും നമിത പറയുന്നു.


മലയാളത്തില്‍ വീണ്ടുമെത്താന്‍ നല്ലൊരു പ്രോജക്ടിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. പുലിമുരുകന്റെ തിരക്കഥ കേട്ട ഉടന്‍തന്നെ അതില്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. സാഹസികരംഗങ്ങള്‍ ഒരുപാടുള്ള ചിത്രം എങ്ങനെ നിര്‍മ്മിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. ഇരുപത്തിയഞ്ച് കോടി ബജറ്റ് ഒരു മലയാളസിനിമയെ സംബന്ധിച്ച് സാധാരണമല്ലല്ലോ? ഇത്തരം കാര്യങ്ങളൊന്നും ഞാന്‍ സാധാരണ ശ്രദ്ധിക്കാറില്ല. പക്ഷേ പുലിമുരുകന്റെ കാര്യം അങ്ങനെ ആയിരുന്നില്ല. ഈ സിനിമ സ്വീകരിച്ച എന്റെ തീരുമാനം ശരിയായിരുന്നു. വിജയത്തില്‍ അതിയായ സന്തോഷം. മോഹന്‍ലാല്‍ എന്ന നടന്‍ നമുക്കെല്ലാവര്‍ക്കും സൂപ്പര്‍സ്റ്റാറാണ്. പക്ഷേ അധികമാര്‍ക്കും അറിയാത്തൊരു മുഖം അദ്ദേഹത്തിനുണ്ട്. വളരെ ഇന്റലിജന്റാണ് അദ്ദേഹം. ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്ന ആള്‍. പുലിമുരുകനില്‍ മോഹന്‍ലാലിന് പകരംവെക്കാന്‍ മറ്റൊരു നടനില്ല. ജീവിക്കുകയായിരുന്നു അദ്ദേഹം ആ കഥാപാത്രമായി

shortlink

Post Your Comments


Back to top button