മുംബൈ● തെന്നിന്ത്യന്‍ നടി നികിത തുക്രാള്‍ വിവാഹിതയായി. മുംബൈ സ്വദേശിയായ ഗഗന്‍ദീപ് സിംഗാണ് വരന്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഈ മാസം ഒമ്പതിനാണ് ഇരുവരും വിവാഹിതരായത്. ഏഴിന് തുടങ്ങിയ മെഹന്തി ആഘോഷങ്ങളോടെയാണ് വിവാഹച്ചടങ്ങുകള്‍ ആരംഭിച്ചത്. മുംബൈയിലെ പ്രശസ്തമായ ഹോട്ടലില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നിരവധി ദക്ഷിണേന്ത്യന്‍ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.
വിവാഹം കഴിഞ്ഞ വിവരം നടി തന്നെയാണ് ട്വിറ്ററില്‍ വെളിപ്പെടുത്തിയത്. മെഹന്തി ചടങ്ങുകളുടെ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചു.
പഞ്ചാബ് സ്വദേശിനിയായ നികിത മുംബൈയിലാണ് വളര്‍ന്നതും പഠിച്ചതും.
35 കാരിയായ നികിത 2002 ല്‍ ഹായ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഫഹദ് ഫാസിലിനെ ആദ്യമായി നായകനാക്കി ഫാസില്‍ ഒരുക്കിയ കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് നിഖിത മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. തുടര്‍ന്ന് ബസ് കണ്ടക്ടര്‍, ഭാര്‍ഗ്ഗവ ചരിതം മൂന്നാം ഖണ്ഡം, എംഎല്‍എ മണി പത്താം ക്ലാസും ഗുസ്തിയും, ഡാഡികൂള്‍, കനല് എന്നീ മലയാള ചിത്രങ്ങളിലും വേഷമിട്ടു. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലും നികിത അഭിനയിച്ചിരുന്നു.
Post Your Comments