രാജ്യത്തിന്റെ സുരക്ഷക്കായി ജീവന് ബലികഴിക്കുന്ന സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയത്ത് കൂടിയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് ഇന്ന് 74-പിറന്നാള്‍ ആഘോഷിക്കുന്ന അതുല്ല്യനടന് അമിതാഭ് ബച്ചന്.
ജമ്മു-കാശ്മീരില്‍ അടിയ്ക്കടി ഉണ്ടാകുന്ന തീവ്രവാദി അക്രമണങ്ങളുടേയും, സുരക്ഷാസേനയും ഭീകരരും തമ്മില്‍ പാംപോറിലെ ഒരു ഗവണ്മെന്റ് കെട്ടിടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലിന്റേയും പശ്ചാത്തലത്തിലാണ് ബിഗ് ബി ഈ അഭിപ്രായപ്രകടനം നടത്തിയത്.
മുംബൈയില്‍ ഒരു പത്രസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബച്ചന്.
അതിര്‍ത്തിയില്‍ നടമാടുന്ന സംഭവങ്ങള്‍ക്ക് നേരേ ഇന്ത്യയിലെ ജനങ്ങള്‍ അത്യന്തം രോഷാകുലരാണെന്നും ബച്ചന് പറഞ്ഞു. പാകിസ്ഥാനി താരങ്ങള്‍ ഇന്ത്യന്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനെതിരെ ഉണ്ടായിരിക്കുന്ന വിവാദത്തെപ്പറ്റി പ്രതികരിക്കാന്‍ പക്ഷേ ബച്ചന് വിസമ്മതിച്ചു.
Post Your Comments