ബോളിവുഡ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന പാക് നടന് ഫവദിനെ ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് പുറത്താക്കി എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത നിഷേധിക്കുകയാണ് ഫവദ് ഖാന്. ഉറി ഭീകരാക്രമണത്തെക്കുറിച്ച് പ്രതികരിക്കണമെന്നാവശ്യപ്പെട്ട് പലരും തന്നെ സമീപിച്ചിരുന്നുവെന്നും ഫവദ് പറയുന്നു. കലഹമില്ലാത്ത ലോകത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കൂ എന്നാണ് എനിക്ക് പറയാനുള്ളതെന്നും ഫവദ് പറയുന്നു.
ഫേസ്ബുക്കില്‍ കുറിച്ച ഫവദിന്റെ പ്രതികരണം വായിക്കാം
വിഷയത്തില്‍ ഞാന്‍ ഇതാദ്യമായാണ് പ്രതികരിക്കുന്നത്. എന്റേതെന്ന തരത്തില്‍ പുറത്തുവന്ന പ്രതികരണങ്ങള്‍ ദയവ് ചെയ്ത് തള്ളിക്കളയണം. അതൊന്നും എന്റെ പ്രതികരണങ്ങളല്ല. ഭിന്നിച്ച് നില്ക്കുന്ന ലോകത്തെ ഒന്നാക്കാന്‍ യത്നിക്കുന്ന ഇന്ത്യയിലെ കലാകാരന്മാരോടും പാക് ആരാധകരോടും ലോകത്തെമ്പാടുമുള്ള ആളുകളോടും ഞാന്‍ നന്ദി പറയുന്നു.
Post Your Comments