
ഡല്‍ഹി: ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് തെളിവ് ആവശ്യപ്പെടുന്നവര്‍ക്ക് മറുപടിയുമായി ബോളിവുഡ് നടന് അക്ഷയ് കുമാര്‍. അദ്ദേഹം തന്റെ മറുപടിയായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് വീഡിയോ സന്ദേശത്തിലൂടെയാണ്.
തെളിവ് ആവശ്യപ്പെടുന്നവര്‍ ഒരു കാര്യം ചിന്തിച്ചിട്ടുണ്ടോ. സൈന്യം അതിര്‍ത്തിയില്‍ അവരുടെ ജീവന് പോലും മറന്ന് പോരാടുന്നത് നമ്മുടെയെല്ലാം സുരക്ഷയ്ക്കായാണ്. സൈനികരുടെ കുടംബത്തെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഒരു സൈനികന് വീരമൃത്യു വരിക്കുമ്പോൾ അവരുടെ കുടുംബത്തിലെ ഒരംഗത്തെയാണ് അവര്‍ക്ക് നഷ്ടമാകുന്നത്. ബാരമുള്ളയിലെ ആക്രമണത്തില്‍ ജീവന് പൊലിഞ്ഞ നിതിന്‍ കുമാറിനെ പറ്റിയും ഉറി ഭീകരാക്രമണത്തില്‍ ജീവന് നഷ്ടമായ 20 പേരെ പറ്റിയും ഓര്ക്കാറുണ്ടോയെന്നും താരം ചോദിക്കുന്നു. സംഭവത്തെ രാഷ്ട്രീയ വല്ക്കരിക്കാതിരിക്കുക, മറിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാവിയെ പറ്റി ചിന്തിക്കുക. നമ്മുടെ രക്ഷയ്ക്ക് അവരാണ് കാരണമെന്നത് ഒരിക്കലും മറക്കാതിരിക്കണമെന്നും അക്ഷയ് കുമാര്‍ ഓര്‍മ്മിപ്പിക്കുന്നു.
Post Your Comments