നടി അനുശ്രീ കയറിയ കോഫീഷോപ്പില്‍ പഫ്സിനും കട്ടന്‍ചായക്കും അന്യായവില ഈടാക്കിയ കോഫീഷോപ്പുകാര്‍ അനുശ്രീ വിരിയിച്ച കെണിയില്‍ കുടുങ്ങി. ഒരു പഫ്സിനു 250 രൂപ ഈടാക്കിയ ഇവര്‍ക്കെതിരെ സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞു. ഇത്തരമൊരു ഞെട്ടലുളവാക്കുന്ന വില ഈടാക്കല്‍ അനുശ്രീ ഫേസ്ബുക്കിലൂടെ പങ്കിട്ടത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. പഫ്സ് ഒന്നിന് 250, കട്ടൻ ചായയ്ക്ക് 80, കാപ്പിക്ക് 100. ആകെ മൊത്തം രണ്ടു പഫ്സിനും ഒരു കാപ്പിക്കും ഒരു കട്ടൻ ചായയ്ക്കും കൂടി 680 രൂപ. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ, ഇങ്ങനെ അന്തം വിടീക്കല്ലേ എന്നായിരുന്നു അനുശ്രീ ഫേസ്ബുക്കില്‍ കുറിച്ചത്. എയർപോർട്ട് ഡയറ്കടർ, കിച്ചൻ റസ്റ്റാറന്റ് മാനേജർ, ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി, ഭക്ഷ്യസുരക്ഷാ കമ്മീഷൻ, ലീഗൽ മെട്രോളജി കമ്മീഷണർ എന്നിവർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കേസ് നവംബർ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങിൽ പരിഗണിക്കും.
Post Your Comments