മികച്ച ചിത്രമായിരുന്നിട്ടും തീയേറ്ററില്‍ രക്ഷപെടാതെ പോയ സമീപകാല ചിത്രമാണ് ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ഗപ്പി’. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ടോവിനോ തോമസിന്റെ ഒരു ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ചിത്രത്തിന്റെ സിഡി ഇറങ്ങിയതോടെ പലരും ചിത്രം കണ്ടിട്ട് തീയേറ്ററില്‍ കാണാതെ പോയത് വലിയ നഷ്ടമായി പോയി എന്നൊക്കെ സങ്കടപ്പെടുകയാണ്. പ്രേക്ഷകരുടെ ഇത്തരം പ്രതികരണങ്ങള്‍ക്ക് കലക്കന്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടനായ ടോവിനോ.
പ്രൊഡ്യൂസർ ചോദിക്കാൻ പറഞ്ഞതുകൊണ്ട് ചോദിക്കുവാ, ‘ഗപ്പി’ തീയേറ്ററില്‍ നിന്ന് കാണാന്‍ പറ്റാഞ്ഞത് വലിയ നഷ്ടമായി പോയോന്നൊക്കെ പലരും പറഞ്ഞിരുന്നു. ഇതൊക്കെ ആത്മാര്‍ത്ഥമായി തന്നെ പറയുന്നതാണോ അങ്ങനെ എങ്കില്‍ എങ്കില്‍ പടം ഒന്നുകൂടി റിലീസ് ചെയ്യട്ടെ നിങ്ങളൊക്കെ പോയി കാണുവോ? എന്നായിരുന്നു ടോവിനോയുടെ ചോദ്യം.
Post Your Comments