കോഴിക്കോടന്‍ ഭാഷ മികവാര്‍ന്ന രീതിയില്‍ അവതരിപ്പിച്ചു പ്രേക്ഷകരെ രസിപ്പിച്ചിരുത്തുന്ന നടനാണ് ഹരീഷ് കണാരന്. എന്നാല്‍ താരത്തെ ചുറ്റിപറ്റി പുറത്തുവന്ന വാര്‍ത്ത അത്ര സുഖരമായ ഒന്നല്ല. താന്‍ വളരയേറെ ആരാധിക്കുന്ന പ്രതിഭകളുമായി താരത്യം നടത്തിയെന്ന പേരില്‍ പ്രചരിച്ച വാര്‍ത്തയുടെ വിഷമത്തിലാണ് നടന് ഹരീഷ് കണാരന്. കുതിരവട്ടം പപ്പുവും, മാമുക്കോയയും കഴിഞ്ഞാല്‍ ഏറ്റവും നന്നായി കോഴിക്കോട് ഭാഷ കൈകാര്യം ചെയ്യുന്നത് താനാണ് എന്ന് ഹരീഷ് പറഞ്ഞതായുള്ള വീഡിയോ യൂട്യുബില്‍ പ്രചരിച്ചിരുന്നു. സത്യത്തില്‍ ഇങ്ങനെയൊരു അഭിമുഖം പോലും താന്‍ ആര്‍ക്കും നല്‍കിയിട്ടില്ല എന്നാണ് ഹരീഷിന്റെ വെളിപ്പെടുത്തല്‍. പ്രചരിച്ച വീഡിയോ വ്യാജമാണെന്നും ഹരീഷ് പറയുന്നു. പപ്പു ചേട്ടന്റെയും, മാമുക്കോയ ഇക്കയുടെയും അരികില്‍ പോലും നില്‍ക്കാനുള്ള യോഗ്യത എനിക്ക് ഇല്ലായെന്നും ഹരീഷ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. ഇത്തരമൊരു വാര്‍ത്ത തനിക്കു വളരെ വേദനയുണ്ടാക്കിയെന്നും ഹരീഷ് പറഞ്ഞു.
Post Your Comments