സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത ചാനല്‍ പ്രോഗ്രാം വിവാദമായതോടെ കെണിയിലകപ്പെട്ടിരിക്കുന്നത് ശരിക്കും ഷോയില്‍ പങ്കെടുത്ത മിമിക്രി താരങ്ങളാണ്. വിവാദവുമായി ബന്ധപ്പെട്ട ഏലൂര്‍ ജോര്‍ജ്, കോട്ടയം അലക്സ്, ഗോപന്‍ മംഗലത്ത് എന്നിവര്‍ക്ക് ഫേസ്ബുക്കിലൂടെയും മറ്റും കനത്ത തെറിവിളിയാണ് നേരിടേണ്ടി വരുന്നത്. ഷോയുടെ ഭാഗമായി സന്തോഷ് പണ്ഡിറ്റിനെ തമാശയ്ക്ക് കളിയാക്കിയതെന്നാണ് ഇവരുടെ വാദം. പക്ഷേ പണ്ഡിറ്റത് ഗൗരവമായി എടുത്തുവെന്നും, ഇങ്ങനെയൊരു വിവാദം തീരെ പ്രതീക്ഷിച്ചിരുന്നില്ലായെന്നും ഇവര്‍ പറയുന്നു . ഫോണ്‍ ഉപയോഗിക്കാന്‍ പോലും ഇപ്പോള്‍ ഭയമാണെന്നാണ് ഒരു മിമിക്രി കലാകാരന്‍ പറയുന്നത്. ഫോണിലൂടെ വധഭീഷണിവരെ വരുന്നുണ്ടെന്നു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ പറയുന്നു. സന്തോഷ് പണ്ഡിറ്റ് വിഷയവുമായി ബന്ധപ്പെട്ടു തനിക്കു ഒരുപാട് തെറിവിളികള്‍ കേള്‍ക്കേണ്ടിവന്നുവെന്നാണ് കോട്ടയം അലക്സിന്റെ പ്രതികരണം. ഞങ്ങളെ പോലെയുള്ള മിമിക്രികലാകാരന്മാരെ കളിയാക്കിയ സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ മാന്യനായെന്നും കോട്ടയം അലക്സ് കൂട്ടിച്ചേര്‍ത്തു.
Post Your Comments