Bollywood

‘ആണുങ്ങളായാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം’ ഹൃത്വിക്കിന്റെ പിതാവിന് ഉശിരന്‍ മറുപടിയുമായി കങ്കണ

കങ്കണ–ഹൃതിക് വിഷയവുമായി ബന്ധപ്പെട്ട് ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷന്‍ കങ്കണക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് ചൂടേറിയ മറുപടി തിരിച്ചു നല്‍കുകയാണ് കങ്കണ.

ആണുങ്ങളായാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം. 43 വയസ്സ് പ്രായമുള്ള ഹൃത്വിക്കിന് എന്തിനാണ് അച്ഛന്റെ പിന്തുണയെന്നും കങ്കണ ചോദിക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങളില്‍ മകനെ രക്ഷിക്കാന്‍ അച്ഛന്‍ തുനിയുന്നതിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ലായെന്നും താരം പറയുന്നു. ഒരു ചാനലിലെ പരിപാടിക്കിടെ കങ്കണ ഹൃത്ത്വിക്കിനെ മുന്‍കാമുകന്‍ എന്ന് പറഞ്ഞതിന് കങ്കണക്കെതിരെ ഹൃത്ത്വിക് മാനനഷ്ടകേസ് ഫയല്‍ ചെയ്തിരുന്നു.
ഇ-മെയിലിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ഹൃത്ത്വിക്കിനെതിരെ കങ്കണയും രംഗത്ത് ഇറങ്ങിയോടെ സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നു. ഹൃത്ത്വിക്കിന്റെ പിതാവ് കഴിഞ്ഞ ദിവസം കങ്കണക്കെതിരെ നടത്തിയ പ്രസ്താവനയും വലിയ ചര്‍ച്ചയായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button