![](/movie/wp-content/uploads/2016/10/Mohanlal.jpg)
‘ഒപ്പം’ എന്ന മോഹന്‍ലാല്‍-പ്രിയദര്ശന് ടീമിന്റെ ചിത്രം തീയേറ്ററില്‍ മികച്ച കളക്ഷനോടെ മുന്നേറുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു ചാനല്‍ അഭിമുഖത്തിലെത്തിയ മോഹന്‍ലാലിനോടും പ്രിയദര്‍ശനോടും അവതാരകന് തുറന്നൊരു ചോദ്യം ചോദിച്ചു ‘ഒപ്പത്തിന്’ മറ്റേതെങ്കിലും വിദേശഭാഷാ ചിത്രങ്ങളുടെ സാമ്യമുണ്ടോ ? മോഹന്‍ലാലാണ് മറുപടി പറഞ്ഞത്. ഒരേ പോലെയുള്ള ആശയങ്ങള്‍ വരുന്നതില്‍ എന്താണ് തെറ്റ് അത് നല്ല പോലെ ചിത്രീകരിക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന വ്യത്യസ്ഥ രീതിയില്‍ സിനിമ എടുക്കുന്നിടത്താണ് വിജയമെന്നും മോഹന്‍ലാല്‍ പറയുന്നു. ഒരേപോലെയുള്ള ചിത്രങ്ങള്‍ എത്രയോ പേര് വരയ്ക്കുന്നു ഏറ്റവും നന്നായി വരയ്ക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടും,അത് പോലെയാണ് ഇതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ എവിടെയും പോയി പഠിച്ചിട്ടല്ല സംവിധായകനായത് സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത് ആ ആഗ്രഹമാണ് എന്നെ സംവിധാനത്തിലെത്തിച്ചത്. കണ്ട സിനിമകളുടെ സ്വാധീനം എന്റെ സിനിമകളില്‍ വന്നേക്കാം അത് ഞാന്‍ എന്റെ ശൈലിയില്‍ വ്യത്യസ്ഥമായി ചിത്രീകരിക്കാന്‍ ശ്രമിക്കുമെന്നും പ്രിയദര്ശന് പറയുന്നു. ‘ഒപ്പം’ എന്ന ചിത്രം മറ്റൊരു സിനിമയുടെ കഥയുമായി യാതൊരു ബന്ധവുമില്ലെന്ന് തനിക്ക് അത്ര ഉറപ്പോടെ പറയാന്‍ കഴിയുമെന്നും പ്രിയന് പറഞ്ഞു.
Post Your Comments