General

ഞാന്‍ സ്കൂളില്‍ പോയിട്ടില്ല ജീവിതമാണ് എന്നെ എല്ലാം പഠിപ്പിച്ചത്; പീറ്റർ ഹെയ്ൻ

ശിവാജി, അന്യൻ, ഗജിനി തുടങ്ങിയ തമിഴിലെ മുഖ്യധാര സിനിമകള്‍ക്ക്‌ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്ത പീറ്റര്‍ ഹെയ്ന്‍ ഇപ്പോള്‍ മലയാള പ്രേക്ഷകരുടെ കൂടി സ്വന്തമാണ്. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരകന്റെ അതിസാഹസിക രംഗങ്ങള്‍ക്ക് ചരട് വലിക്കുന്നത് പീറ്റര്‍ ഹെയ്നാണ്. പീറ്റര്‍ ഹെയന്റെ സാന്നിദ്ധ്യം പുലിമുരുകനിലെ അണിയറക്കാര്‍ക്ക് ആവേശം പകരുന്നുണ്ട്. സ്വന്തം ജീവിതത്തിന്‍റെ താളുകള്‍ മറിക്കുമ്പോള്‍ പീറ്റര്‍ ഹെയ്ന്‍ ആദ്യം പങ്കുവയ്ക്കുന്ന അതിശയകരമായ കാര്യം താന്‍ സ്കൂളില്‍ പോയിട്ടില്ല എന്നുള്ളതാണ്. ജീവിതമാണ്‌ തന്നെ എല്ലാം പഠിപ്പിച്ചതെന്ന് പീറ്റര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

സ്കൂളിൽ പോയിട്ടില്ലെന്നു പറയാൻ എനിക്കു നാണമാകാറുണ്ട്. ജീവിതത്തിൽനിന്നാണ് എല്ലാം പഠിച്ചത്. പീറ്റര്‍ ഹെയ്ന്‍ പറയുന്നു ചെന്നൈയിലേക്കു തിരികെയെത്തിയ ശേഷം ജീവിതം അത്ര സുഖകരമായിരുന്നില്ലായെന്നും പീറ്റര്‍ ഹെയ്ന്‍ വ്യക്തമാക്കുന്നു. അച്ഛന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. അമ്മയ്ക്കു ഭാഷയറിയില്ലായിരുന്നു. ഹോട്ടലും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടു. വെറും കയ്യോടെയാണ് അച്ഛൻ നാട്ടിലേക്കു മടങ്ങിയത്. പത്തുവയസ്സ് മുതൽ ഞാൻ ജോലിക്കു പോകുന്നുണ്ട്. അമ്മ തയ്യലും ബ്യൂട്ടീഷൻ ജോലികളും തുടങ്ങിയപ്പോൾ ഞാൻ ചായക്കടയിലും മെക്കാനിക്കുമൊക്കെയായി ജോലി ചെയ്തു. വെൽഡിങ്ങിനു പോയി. വേദനിച്ചാണു സമ്പാദിച്ചത്. ഒന്നുമില്ലായ്മയിൽനിന്നാണു വന്നത്. ചെയ്യാത്ത ജോലികളില്ല. പീറ്റര്‍ ഹെയ്ന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button