NEWS

എം.ജി ശ്രീകുമാര്‍–, രമേഷ് പിഷാരടി സംഘം അരിസോണയില്‍

ഫീനിക്‌സ് : ഇന്ത്യന്‍ സിനിമ കണ്ട നടന വിസ്മയം മലയാളിയുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാല്‍, നമ്മുടെ സ്വന്തം ലാലേട്ടന്റെ മുപ്പത്തിയാറു വര്‍ഷത്തെ അഭിനയ ജീവിതത്തെ ആധാരമാക്കി അവതരിപ്പിക്കുന്ന മെഗാ ഷോ ‘ ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍’ ഞായറാഴ്ച ഒക്ടോബര്‍ 9 ന് അരിസോണ മലയാളികളുടെ മുന്നില്‍ ദൃശ്യവിസ്മയം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. മലയാളിയെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അതുപോലെ ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ മോഹന്‍ലാലിന് മലയാളി നല്‍കുന്ന ആദരവായാണ് ഈ അവതരിപ്പിക്കുന്നത്. 

 

 

മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ പകര്‍ന്നാടി അനശ്വരമാക്കിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, കിരീടം ചിത്രം, കിലുക്കം മണിച്ചിത്രത്താഴ്, കമലദളം, ഹിസ് ഹൈനെസ് അബ്ദുള്ള, ദൃശ്യം തുടങ്ങി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒപ്പം വരെയുള്ള സിനിമകളിലെ സംഗീതവും നൃത്തവും ഹാസ്യവും ഒരുപോലെ കോര്‍ത്തിണക്കിയ ഈ പരിപാടി ആസ്വാദക ഹൃദയങ്ങള്‍ക്ക് വിഭവ സമൃദ്ധമായ ഒരു കലാമേള തന്നെ ആയിരിക്കും.

arizona-2

മലയാളത്തിന്റെ സ്വന്തം ഗായകന്‍ എംജി ശ്രീകുമാറും, മികച്ച അഭിനേത്രിയും പ്രമുഖ നര്‍ത്തകിയുമായ രമ്യ നമ്പീശനും ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ചിരിക്കു പുതിയ മാനം നല്‍കിയ അനുഗ്രഹീത കലാകാരനായ രമേഷ് പിഷാരടിയും, മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമടക്കം അനേകം നിരവധി ഗാനങ്ങള്‍ ആലപിച്ച പ്രമുഖ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും മറ്റ് പ്രമുഖ കലാകാരന്മാരും ചേര്‍ന്ന് അനശ്വരമാക്കുന്നു.

സ്റ്റാര്‍എന്റെര്‍ടെയ്ന്‍മെന്റും ആല്‍ബെര്‍ട്ടലിമിറ്റഡും ചേര്‍ന്ന് അവതരിപ്പിക്കുന്ന മുഴുനീള വിനോദ കലാപരിപാടി കേരളഹിന്ദുസ് അരിസോണയുടെ ചിരകാലസ്വപ്നപദ്ധതിയായ’കലാക്ഷേത്ര’യുടെ ധനശേഖരണാര്‍ഥമായാണ് സംഘടിപ്പിച്ചിട്ടുള്ളത്. ആരിസോണയിലെപ്രവാസി ഭാരതീയര്‍ക്ക് ഒത്തുകൂടാനുംപുതിയതലമുറയ്ക്ക് നമ്മുടെ പാരമ്പര്യവും, കലാസാംസ്‌കാരിക പൈതൃകവും പകര്‍ന്നുകൊടുക്കാനുള്ളഒരുവേദിയുണ്ടാവണമെന്ന ചിന്തയില്‍ നിന്നാണ്’കലാക്ഷേത്ര’എന്ന പദ്ധതി പിറവിയെടുത്ത്. ഈസംരഭത്തിലേക്കു ആരിസോണയിലെ എല്ലാ നല്ല മനസ്സുകളുടെയും
അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍സാദരം കാംക്ഷിക്കുന്നതായി സംഘാടകരായ സുധീര്‍ കൈതവന, ജോലാല്‍കരുണാകരന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. ടിക്കറ്റുകള്‍ പ്രമുഖഇന്ത്യന്‍ കടകളില്‍ നിന്നോ ഓണ്‍്‌ലൈനിലോ ലഭ്യമാണ്.

shortlink

Related Articles

Post Your Comments


Back to top button