General

പണം വാങ്ങി സിനിമ പ്രമോട്ട് ചെയ്യുന്ന താരമാണ് അജുവെന്ന് പറഞ്ഞ വ്യക്തിക്ക് അജുവിന്‍റെ ചൂടേറിയ മറുപടി

മലയാള സിനിമയില്‍ ഓടി നടന്ന് അഭിനയിക്കുന്നതോടോപ്പം തനിക്കു കഴിയാവുന്ന രീതിയില്‍ ചിത്രങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ അജു പ്രമോട്ട് ചെയ്യാറുണ്ട്. അജു അഭിനയിക്കാത്ത ചിത്രങ്ങള്‍ക്കും നല്ല പബ്ലിസിറ്റി അജു നല്‍കാറുണ്ട്. എന്നാല്‍ അജു പൈസ വാങ്ങിയാണ് ഇത്തരം പ്രമോഷന്‍ ചെയ്യുന്നതെന്നായിരുന്നു മമ്മൂട്ടി ഫാന്‍സില്‍ ഒരാളായ നിയാസിന്‍റെ പ്രതികരണം. വ്യാജ കളക്ഷന്‍ റിപ്പോര്‍ട്ട് അജു പ്രചരിപ്പിക്കുന്നു എന്നാണ് ഇയാളുടെ വാദം. ഇയാള്‍ വ്യാജ ഐഡിയില്‍ നിന്നാണ് പോസ്റ്റിട്ടിരിക്കുന്നത്. ഇയാളുടെ ഇത്തരം പ്രസ്താവനയ്ക്കെതിരെ അജുവും മറുപടി നല്‍കുകയാണ്.
നിങ്ങള്‍ക്ക് മുന്‍പേ ഞാന്‍ മമ്മൂട്ടിയേയും, മോഹന്‍ലാലിനേയും ആരാധിക്കാന്‍ തുടങ്ങിയതാണ്. മമ്മൂട്ടിയുമൊത്തുള്ള ഒരു സെല്‍ഫിയും പങ്കുവച്ചു കൊണ്ടായിരുന്നു ആജുവിന്റെ മറുപടി. ഈ ഫാന്‍ ആകുക എന്നത് കുറച്ചു പേര്‍ക്ക് മാത്രമുള്ള അവകാശമല്ലായെന്നും വൃത്തികേട്‌ പറയേണ്ടവര്‍ വേഗം വന്നു പറഞ്ഞാട്ടെ കേള്‍ക്കട്ടെയെന്നും അജു കുറിക്കുന്നു.

shortlink

Post Your Comments


Back to top button