General

‘ഏതു നിമിഷം വേണെമെങ്കിലും താഴെ വീഴാം അതാണ് സിനിമ’ അച്ഛന്‍ മകന് നല്‍കുന്ന വിലപ്പെട്ട ഉപദേശം വായിക്കാം

മോഹന്‍ലാലിന്‍റെ മകന്‍ വെള്ളിത്തിരയിലെത്തുമ്പോള്‍ പ്രണവിന് ഏറ്റവും വിലപ്പെട്ട ഉപദേശം നല്‍കാന്‍ യോഗ്യന്‍ നടന്‍ മോഹന്‍ലാല്‍ തന്നെയാണ്. തനിക്ക് വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ള മലയാള സിനിമയിലേക്ക് തന്‍റെ മകന്‍ കടന്നു വരുമ്പോള്‍ നല്ല കാര്യങ്ങള്‍ പകര്‍ന്നു നല്‍കേണ്ടത് ഒരു അച്ഛന്‍ എന്ന നിലയില്‍ മോഹന്‍ലാലിന്റെയും കടമയാണ്.


ഒരുപാട് നാളുകളുടെ ആലോചനയ്ക്ക് ശേഷമാണ് അപ്പു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. മൂന്നര പതിറ്റാണ്ടായി സിനിമയില്‍ അഭിനയിക്കുന്ന ആളെന്ന നിലയില്‍ അവന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്ക് കഴിയൂ. സിനിമ അഭിനയം എന്നത് താഴെ നെറ്റില്ലാതെ കളിക്കുന്ന ഒരു ട്രീപ്പീസ് കളിയാണ്. ഏതു നിമിഷം വേണെമെങ്കിലും താഴെ വീഴാം. അവിടെ നിന്ന് അവനെ പൊക്കിയെടുത്തു കൊണ്ടുവരേണ്ടത് കാണികളാണ്. അതിനു കാണികള്‍ക്ക് അവനെ ഇഷ്ടമാകണം അതിനു വലിയ ഗുരുത്വം വേണം. അതെല്ലാം എന്റെ മകന് ഉണ്ടാവട്ടെ എന്നാണ് എന്‍റെ പ്രാര്‍ത്ഥന. അവന് അവസരങ്ങള്‍ ഉണ്ടാക്കികൊടുക്കാന്‍ പോലും എനിക്ക് കഴിഞ്ഞെന്നു വരില്ല. ശ്രീബുദ്ധന്‍ പറയുന്നത് പോലെ ഞാനും അവനോട് പറയുന്നൂള്ളൂ. നീ തന്നെ നിന്‍റെ വെളിച്ചമാകുക. ഒരുപാട് പേരുടെ ഒത്തുചേരലാണ് സിനിമ. ഒരുപാട് പേരുടെ സഹായം നമുക്ക് ആവശ്യമായി വരും. പിന്നെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ കോമണ്‍സെന്‍സ്, ബുദ്ധി, കഠിനാധ്വാനം, ഇത്രയും കാലത്തെ കാത്തിരിപ്പിന് ശേഷം എന്റെ മകന്‍ സിനിമയില്‍ അഭിനയിക്കാം എന്ന് തീരുമാനിച്ചത് അവനതില്‍ വിശ്വാസം ഉള്ളത് കൊണ്ടാകാം. ആ വിശ്വാസം അവനെ രക്ഷിക്കട്ടെയെന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button