GeneralNEWS

സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചിട്ടില്ലെന്ന് ശ്രീകണ്ഠന്‍ നായര്‍

സന്തോഷ് പണ്ഡറ്റിനെ അപമാനിച്ചെന്ന വാര്‍ത്ത ആഗോള പ്രശ്‌നമായി പ്രചരപ്പിച്ചതിനുപിന്നാലെ പ്രതികരണവുമായി പ്രമുഖ അവതാരകന്‍ ശ്രീകണ്ഠന്‍ നായര്‍ എത്തി. തങ്ങളുടെ ഷോയിലൂടെ സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ശ്രീകണ്ഠന്‍ നായര്‍ പറയുന്നത്. പരിപാടിയെ ഇന്ത്യാ-പാക് യുദ്ധതലത്തില്‍ അപഗ്രഥിച്ചു തല പുണ്ണാക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

വ്യക്തിപരമായി ആരെയെങ്കിലും അധിക്ഷേപിക്കുന്ന മാധ്യമ പ്രവര്‍ത്തനം തന്റെ അജണ്ടയല്ലെന്നും ശ്രീകണ്ഠന്‍ നായര്‍ പ്രതികരിച്ചു. കോമഡി താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണക്കാലത്ത് സംപ്രേഷണം ചെയ്ത ഈ ഷോയുടെ ഉദ്ദേശ്യം തന്നെ കൗണ്ടറുകളും മറു കൗണ്ടറുകളും കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് മാത്രമായിരുന്നുന്നെന്നും ശ്രീകണ്ഠന്‍ നായര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. സന്തോഷ് പണ്ഡിറ്റിനെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന് ഇത്തരം കഴിവുണ്ടെന്ന ബോധ്യത്തോടെയാണ്.

പരസ്പരം അറിയുന്നവര്‍ വ്യക്തിപരമായ സ്വാതന്ത്ര്യത്തോടെ ഏറ്റുമുട്ടിയത് നിര്‍ദോഷമായ തമാശകളുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് മാത്രമാണെന്നും ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button