‘ദൃശ്യം’ എന്ന ചിത്രത്തിലെ കോണ്‍സ്റ്റബിള്‍ സഹദേവന് കലാഭവന്‍ ഷാജോണിന്റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ തന്റെ സാന്നിധ്യമറിയിച്ചു കൊണ്ടിരുന്ന ഷാജോണിന് മികച്ച ബ്രേക്ക് നല്കിയ ചിത്രമായിരുന്നു ‘ദൃശ്യ’ത്തിലെ കോണ്‍സ്റ്റബിള്‍ സഹദേവന്. ‘ദൃശ്യം’ എന്ന ചിത്രം മികച്ച ബോക്സ്ഓഫീസ് വിജയമായതോടെ സഹദേവനും പ്രേക്ഷര്‍ക്കിടയില്‍ ഒരു താരമായി. ഈ ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ ഷാജോണ്‍ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടനായി മാറി. ശങ്കറിന്റെ യന്തിരന്-2വില്‍ വരെ ഷാജോണ്‍ അഭിനയിച്ചു കഴിഞ്ഞു. പക്ഷേ ഈ ഭാഗ്യം ഷാജോണിന് കിട്ടിയതില്‍ മറ്റൊരു വേദനയുടെ കഥയുണ്ട്, ദൃശ്യത്തിലെ കോണ്‍സ്റ്റബിള്‍ സഹദേവനായി സംവിധായകന്റെ മനസ്സിലുണ്ടായിരുന്ന നടന് ഷാജോണായിരുന്നീല്ല. മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതിയായിരുന്നു ഈ കഥാപാത്രമായി ജീത്തുവിന്റെ മനസ്സിലുണ്ടായിരുന്നത്. കോണ്‍സ്റ്റബിള്‍ സഹദേവനെ ജഗതി അവതരിപ്പിച്ചിരുന്നുവെങ്കില്‍ ആ കഥാപാത്രം ഇതിലും മനോഹരമാകുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. സംവിധായകനായ ജീത്തു ജോസഫ് തന്നെയാണ് തന്റെ മനസ്സില്‍ സഹദേവനായി ആദ്യം മനസ്സിലുണ്ടായിരുന്ന നടന് ജഗതിയായിരുന്നുവെന്ന് ഒരു അഭിമുഖ സംഭാഷണത്തില്‍ വെളിപ്പെടുത്തിയത്. കാര്‍ അപകടം ജഗതിയുടെ ജീവിതത്തില്‍ കറുത്തൊരധ്യായം കുറിച്ചപ്പോള്‍ മലയാളികള്‍ക്ക് നഷ്ടപ്പെട്ടത് ഇത് പോലെയുള്ള ഒരുപാട് നല്ല നല്ല അഭിനയ മൂഹൂര്‍ത്തങ്ങളാണ്. ജഗതിയോളം വരില്ലെങ്കിലും സഹദേവന് എന്ന കഥാപാത്രത്തെ അനശ്വരമാക്കാന്‍ കഴിവുള്ള ചുണക്കുട്ടന്മാര് മലയാള സിനിമയിലുണ്ട് എന്ന കാര്യം വ്യക്തമാക്കുന്നതായിരുന്നു ഷാജോണിന്റെ ദൃശ്യത്തിലെ പ്രകടനം.
Post Your Comments